ദൈവത്തിന്റെ കരുണയിൽ ആശ്രയിക്കാൻ എല്ലാവർക്കും അവകാശമുണ്ട്: മാർപാപ്പാ

ദൈവത്തിന്റെ കരുണ അനന്തമാണെന്നും അതിൽ ആശ്രയിക്കുവാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ. ഏപ്രിൽ മൂന്നിന് മാൾട്ടയിലെ വലേറ്റയിൽ നടന്ന പരിശുദ്ധ കുർബാനയർപ്പണത്തിനിടെ സന്ദേശം നൽകി സംസാരിക്കുകയായി
രുന്നു അദ്ദേഹം.

ദൈവം ക്ഷമിക്കുന്നവനാണെന്നും അവിടുത്തെ കരുണയിൽ ആശ്രയിക്കുന്നവർക്ക് നവമായി ജീവിതം തുടങ്ങാൻ അവസരമുണ്ടെന്നും പാപ്പാ പറഞ്ഞു.

“ദൈവത്തിന്റെ കരുണയിൽ ആശ്രയിക്കുന്ന ഏതൊരു വ്യക്തിക്കും പുതിയ ഒരു ജീവിതം തുടങ്ങാൻ സാധിക്കും. ആ വ്യക്തിയുടെ ഒരു പാപത്തിനോ പരാജയത്തിനോ ദൈവകരുണയിൽ ആശ്രയിക്കുന്നതിൽ നിന്ന് തടസ്സം നിൽക്കാനാവില്ല. ക്ഷമ ചോദിക്കുന്നതിൽ നമ്മൾ മടുത്താലും ക്ഷമിക്കുന്നതിൽ ദൈവം മടുക്കില്ല. നമ്മിലുള്ള ആന്തരിക മുറിവുകളിലൂടെയാണ് ദൈവം നമ്മിലേക്ക് കടന്നുവരുകയും നമുക്ക് അവിടുത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നത് “- പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group