ജീവിത പ്രതിസന്ധികളിൽ ദൈവഹിതം നിറവേറ്റിയ വിശുദ്ധയാണ് എവുപ്രാസ്യ:മാർ പോളി കണ്ണൂക്കാടൻ

ജീവിത പ്രതിസന്ധികളിൽ ദൈവഹിതം നിറവേറ്റിയ വിശുദ്ധ എവുപ്രാസ്യ നമുക്ക് എന്നും മാതൃകയാണെന്നും ലോകത്തുള്ള തിന്മയുടെ പ്രവണതകളെ തിരിച്ചറിയാൻ വിശുദ്ധയെ പോലെ പ്രാർത്ഥനയാൽ ശക്തി പ്രാപിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്നും ഓർമ്മിപ്പിച്ച് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ.

വിശുദ്ധ എവുപ്രാസ്യയുടെ ജന്മഗൃഹം കുടികൊള്ളുന്ന കാട്ടൂരിൽ എവുപ്രാസ്യമ്മയുടെ 145-ാം ജന്മദിനതിരുനാളിന്റെ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

എടതിരുത്തി ഫൊറോന വികാരി റവ. ഫാ. പോളി പടയാട്ടി, സെക്രട്ടറി ഫാ. ജെയിൻ കടവിൽ എന്നിവർ സഹകാർമികരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group