പ്രവാസി അപ്പസ്തോലേറ്റ് പാലാ രൂപതാ കുടുബ സംഗമം കുവൈറ്റിൽ നടന്നു

വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പാലാ രൂപതാംഗങ്ങളുടെ ഔദ്യോഗിക കൂട്ടായ്മയായ പ്രവാസി അപ്പസ്തോലേറ്റിന്റെ (Pala Diocese Migrants Apostolate -PDMA) കുവൈറ്റ് ഘടകത്തിൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമം സമുചിതമായി ആഘോഷിച്ചു. അബാസിയ യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ നവംബർ 17 വ്യാഴാഴ്ച നടന്ന ചടങ്ങ് പി ഡി എം എ രൂപതാ ഡയറക്ടർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ ഉദ്ഘാടനം ചെയ്തു. കുവൈറ്റിൽ ശുശ്രൂഷ ചെയ്യുന്ന സീറോ മലബാർ എപ്പിസ്കോപ്പൽ വികാർ ഫാ. ജോണി ലൂയിസ് മഴുവംചേരി ഒ എഫ് എം, ഫാ. ജോൺസൺ നെടുമ്പ്രത്ത് എസ് ഡി ബി, ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ ഒ എഫ് എം, എസ്എംസിഎ പ്രസിഡൻ്റ് സൻസിലാൽ പാപ്പച്ചൻ ചക്യത്ത് തുടങ്ങിയവർ ക്ഷണിതാക്കാളായി ചടങ്ങിൽ പങ്കെടുത്തു.

അഞ്ഞൂറിൽ പരം പാലാ രൂപതാംഗങ്ങൾ പങ്കെടുത്ത കുടുംബ സംഗമത്തോടനുബന്ധിച്ച് പാലാ രൂപതാംഗമായിരുന്ന വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചൻ്റെ ഓർമ തിരുനാളും ആഘോഷിച്ചു. പരിശുദ്ധ കത്തോലിക്ക സഭയോടും സഭാ സംവിധാനങ്ങളോടും മതൃസഭയായ സിറോ മലബാർ സഭയുടെ കുവൈറ്റിലെ ഒദ്യോഗിക സംഘടനയായ സീറോ മലബാർ കൾച്ചറൽ അസോസിയേഷനോടും ചേർന്ന് നിന്ന് പാലാ രൂപതാംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ പി ഡി എം എ ഡയറക്ടർ അഭിനന്ദിച്ചു. പാലാ രൂപതയുടെ വിശ്വാസ പാരമ്പര്യവും സാംസ്കാരിക തനിമയും വിദേശങ്ങളിൽ വസിക്കുന്ന രൂപതാംഗങ്ങൾ വരും തലമുറകൾക്ക് പകർന്നു നൽകേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. പ്രവാസി അപ്പോസ്റ്റലേറ്റിൻ്റെ രൂപീകരണത്തിനു ശേഷം കുറഞ്ഞ കാലം കൊണ്ട് തന്നെ അൻപത്തിരണ്ട് രാജ്യങ്ങളിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുവാൻ സാധിച്ചതായി ഡയറക്ടർ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group