ഒരു വർഷം കൊണ്ട് പതിനായിരത്തിൽപ്പരം ജപമാലകൾ ചൊല്ലി പ്രവാസി മലയാളി!

സ്വിറ്റ്സർലൻഡ്: കഴിഞ്ഞ 23 വർഷമായി സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ താമസിക്കുന്ന കോതമംഗലം സ്വദേശി ജോബി തെക്കേക്കര കഴിഞ്ഞ ഒരു വർഷം കൊണ്ട് ചൊല്ലിത്തീർത്തത് പതിനായിരത്തിൽപ്പരം ജപമാലകൾ! കൃത്യമായി പറഞ്ഞാൽ 10,101 ജപമാലകൾ, അതായത് ദിവസം ദിവസേന 28 ജപമാലകൾ. റെക്കോർഡ് ബുക്കുകളിൽ ഇടംപിടിക്കാനോ മറ്റുള്ളവരുടെ മുന്നിൽ മേന്മ പറയാനോ അല്ല മറിച്ച്, പരിശുദ്ധ അമ്മയോടുള്ള സ്നേഹവും അമ്മയുടെ മാധ്യസ്ഥ ശക്തിയെ കുറിച്ചുള്ള ബോധ്യവുമാണ് ഇതിന് ജോബിയെ പ്രചോദിപ്പിച്ചത്.

ജോലിക്കു പോകുമ്പോഴും ജോലിയുടെ ഇടവേളകളിലും തിരികെ വീട്ടിലേക്കുള്ള യാത്രയിലുമെല്ലാം ജോബിയെ നയിക്കുന്ന ഒരേയൊരു ചിന്ത ജപമാല ചൊല്ലണം എന്നത് മാത്രമാണ്. നമ്മിൽ പലരും ദിവസവും ഒരു ജപമാലയെങ്കിലും തികയ്ക്കാൻ പാടുപെടുമ്പോഴാണ് തിരക്കേറിയ പ്രവാസ ജീവിതത്തിനും ജോലിക്കുമിടയിലും ജോബി 10,000 കൊന്ത ചൊല്ലിത്തീർത്തത്. 80 കൊന്തവരെ ചൊല്ലിയ ദിവസങ്ങൾ തന്റെ ജീവിതത്തിൽ ചൊല്ലിയ ദിവസങ്ങൾ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ ജോബി ഇതു സാധിച്ചത് പരിശുദ്ധ അമ്മയുടെ സഹായം കൊണ്ടു മാത്രമാണെന്ന് വിനയത്തോടെ സാക്ഷ്യപ്പെടുത്തുന്നു.

2016ൽ ഇറ്റലിയിലെ മോണ്ടിക്യാരിയിലെ മരിയൻ തീർത്ഥാടന കേന്ദ്രമായ റോസാ മിസ്റ്റിക്കയിൽവച്ച് ബോധരഹിതനായി വീണപ്പോൾ പരിശുദ്ധ അമ്മ കരംപിടിച്ച് എഴുന്നേൽപ്പിച്ച അനുഭവവും തനിക്കുണ്ടായിട്ടുണ്ടെന്ന് ജോബി പങ്കുവെക്കുന്നു. അന്ന് പരിശുദ്ധ അമ്മ സമ്മാനിച്ച ജപമാലയാണ് താൻ ഉപയോഗിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ജപമാല ചൊല്ലുക എന്നത് ഒരു ഹരമായി മാറിയ ആ വർഷം 3000 ജപമാലയും 3000 കരുണകൊന്തയും ജോബി ചൊല്ലിത്തീർത്തു. 2021 ആയപ്പോഴേക്കും 7000 കൊന്തയും 7000 കരുണകൊന്തയും പൂർത്തിയാക്കി. 2022ൽ 10,101 ജപമാല ചൊല്ലിയ ജോബിയുടെ ലക്ഷ്യം 2023ൽ 11,111 കൊന്ത ചൊല്ലി തീർക്കണമെന്നാണ്. ജോബിയുടെ ജപമാല യാത്രയിൽ ഭാര്യ ലീനയും കൂടെയുണ്ട്. ഇവർക്ക് രണ്ടു മക്കളാണുള്ളത്: രാഹുലും റോസറിയും.

ലീനയും കൂടെയുണ്ട്. ഇവർക്ക് രണ്ടു മക്കളാണുള്ളത്: രാഹുലും റോസറിയും.

ജപമാല ചൊല്ലുന്നതിനൊപ്പം സമ്പൂർണ ബൈബിൾ വായനയും ജോബി നടത്തുന്നുണ്ട്. ഇതുവരെ ആറു പ്രാവശ്യം ബൈബിൾ വായിച്ചു തീർത്തു. ഒഴിവു സമയം കിട്ടുമ്പോൾ കൂട്ടുകാരെ വിളിക്കണമെന്നോ നാട്ടുവർത്തമാനങ്ങൾ പറയണമെന്നോ ഉള്ള ചിന്തയൊന്നും തന്നെ ഇപ്പോൾ അലട്ടാറില്ലെന്നു പറയുന്ന ജോബിയുടെ മനസ്സിൽ ഒരേ ഒരു ആഗ്രഹം മാത്രം- പരിശുദ്ധ അമ്മയുടെ സ്തുതിക്കായി കഴിയുന്നത്ര ജപമാല ചൊല്ലണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group