കസാഖ്സ്ഥാൻ സന്ദർശിക്കാൻ ആഗ്രഹം അറിയിച്ച് മാർപാപ്പാ

കസാഖ്സ്ഥാൻ സന്ദർശിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പാ.

കസാഖ്സ്ഥാൻ പ്രസിഡൻറ് കാസിം ജോമാർട്ട് തൊക്കയേവുമായി (Kassym-Jomart Tokayev) നടത്തിയ വീഡിയോ സംഭാഷണ മദ്ധ്യേയാണ് ഫ്രാൻസീസ് പാപ്പാ ഈ അഭിലാഷം പ്രകടിപ്പിച്ചതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താവിതരണ കാര്യാലയത്തിന്റെ (പ്രസ്സ് ഓഫീസ്) മേധാവി അറിയിച്ചു.

കസാഖ്സ്ഥാന്റെ തലസ്ഥാനമായ നൂർ സുൽത്താനിൽ (Nur-Sultan) ഇക്കൊല്ലം സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ലോകമതങ്ങളുടെയും പാരമ്പര്യ മതങ്ങളുടെയും നേതാക്കളുടെ ഏഴാം സമ്മേളനത്തോടനുബന്ധിച്ചാണ് പാപ്പാ അവിടെ എത്തണമെന്ന തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group