തീവ്രവാദം എല്ലാ മതവിശ്വാസങ്ങളെയും ദുഷിപ്പിക്കും : ഫ്രാൻസിസ് മാർപാപ്പാ

എല്ലാ മതവിശ്വാസങ്ങളെയും തീവ്രവാദം ദുഷിപ്പിക്കുമെന്ന ശക്തമായ താക്കീത് നൽകി ഫ്രാൻസിസ് മാർപാപ്പാ.

മതം ഒരു പ്രശ്‌നമല്ല, മറിച്ച് പ്രശ്‌നപരിഹാരത്തിന്റെ ഭാഗമാണ്. അഭൗമികമായവയ്ക്കും ശ്രേഷ്ഠ മൂല്യമായ സാഹോദര്യത്തിനും വേണ്ടിയുള്ള പരിശ്രമം സാമൂഹ്യ, രാഷ്ട്രീയ, പാരിസ്ഥിതിക പ്രതിസന്ധികളില്‍ മാത്രമല്ല ആത്മീയ പ്രതിസന്ധികളുടെ മധ്യേ പോലും ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ വേണ്ട പ്രചോദനവും വെളിച്ചവുമായി മാറും. സൃഷ്ടികളെന്ന നിലയില്‍ മനുഷ്യര്‍ തമ്മിലുള്ള പൊതുബന്ധം ആധികാരികമായ സാഹോദര്യത്തിലേക്ക് നയിക്കുന്നു. സമാധാനത്തിനു വേണ്ടിയുള്ള ലോകത്തിന്റെ ദാഹത്തോടും നിത്യമായതിനു വേണ്ടിയുള്ള മനുഷ്യന്റെ അന്തര്‍ദ്ദാഹത്തോടും പ്രതികരിക്കുവാന്‍ മതങ്ങള്‍ ആവശ്യമാണെന്ന് പാപ്പ പറഞ്ഞു.

മനുഷ്യന്റെ സമഗ്രവളര്‍ച്ചക്ക് മതസ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണ്. മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കാതെ, തങ്ങളുടെ വിശ്വാസം പ്രഘോഷിക്കുവാനുള്ള സ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കുമുണ്ട്. മഹാമാരിയുടെ കാലത്ത് രൂപപ്പെട്ട മനുഷ്യന്റെ ദുര്‍ബലതയെക്കുറിച്ചുള്ള അവബോധം കൂടുതല്‍ എളിമയോടും ദീര്‍ഘവീക്ഷണത്തോടും കൂടെ മുമ്പോട്ട് പോകാന്‍ നമ്മെ സഹായിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group