ഈജിപ്തിൽ മൂന്ന് കോപ്റ്റിക് ക്രൈസ്തവരെ തീവ്ര മുസ്ലിം പ്രവർത്തകർ കൊലപ്പെടുത്തി

ഈജിപ്തിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ആക്രമണം.മൂന്ന് കോപ്റ്റിക് ക്രിസ്ത്യൻ സഹോദരങ്ങളെയാണ് ആറ് ഇസ്ലാം മതവിശ്വാസികൾ ഉൾപ്പെടുന്ന ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തിയത്.ഈജിപ്തിലെ മല്ലാവി ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തങ്ങളുടെ കൃഷിസ്ഥലത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കവെയായിരുന്നു ഇവർക്കു നേരെ ആക്രമണം നടന്നത്.

ജവീർ ഗ്രാമത്തിൽ നിന്നുള്ള അക്രമികൾ മല്ലാവി ജില്ലയിലെ ഇബ്ഷാദത്ത്ഗ്രാമത്തിൽ വച്ചാണ് കൊലപാതകം നടത്തിയത്. കൊലപ്പെടുത്തിയ ശേഷം മൂന്നു പേരുടെയും ശരീരം വെട്ടി വികൃതമാക്കി. കൊലയ്ക്കു ശേഷം അക്രമികൾ നൃത്തം ചെയ്യുകയും ചെയ്തു എന്നാണ് പരിസരവാസികൾ പറയുന്നത്. മൃതദേഹങ്ങൾ വികൃതമാക്കുന്നത് അക്രമത്തിന്റെ മതപരമായ ബന്ധത്തെ  വെളിപ്പെടുത്തുന്നു വെന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ തരത്തിലുള്ള കൊലപാതകങ്ങളെ സൂചിപ്പിക്കുന്നുവെന്നും പ്രദേശവാസികൾ വെളിപ്പെടുത്തി.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group