വിശ്വാസം സാക്ഷ്യത്താൽ വളരുന്നു : ഫ്രാൻസിസ് മാർ പാപ്പാ

തലമുറകൾ തലമുറകളായി വിശ്വാസം കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത് ജീവിതവും സാക്ഷ്യവും വഴിയാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.

“വിശ്വാസം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത് ജീവിതത്തിലൂടെയും സുവിശേഷാഗ്നിയെയും രക്ഷാദായകമായ യേശുവിൻറെ സ്നേഹത്തിൻറ ആനന്ദത്തെയും അവിടത്തെ വാഗ്ദാനത്തിൻറെ പ്രത്യാശയെയും സംവഹിച്ച സാക്ഷ്യത്തിലൂടെയും ആണ്. സാക്ഷ്യം വഴി വിശ്വാസം വളരുന്നു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group