ആർച്ച് ബിഷപ്പിന്റെ വിശുദ്ധ പദപ്രഖ്യാപനത്തിനു വേണ്ടിയുള്ള പ്രാർത്ഥനയിൽ വിശ്വാസി സമൂഹം..

ധാക്ക : ബംഗ്ലാദേശ് മുൻ ആർച്ച്ബിഷപ്പ്‌ ഗാംഗുലിയുടെ വിശുദ്ധ പ്രഖ്യാപനത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിൽ വിശ്വാസിസമൂഹം.ദൈവദാസനായി പ്രഖ്യാപിച്ച ബിഷപ്പ് ഗാംഗുലിയുടെ ഓർമ്മ ദിനമായ സെപ്റ്റംബർ രണ്ടാം തീയതി പ്രത്യേക പ്രാർത്ഥനകളും അനുസ്മരണം ദിവ്യബലിയും സെന്റെ മേരീസ് കത്തീഡ്രലിൽ നടത്തി.വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും ഉത്തമമാതൃകയാണ് ആർച്ച് ബിഷപ്പ് ഗാംഗുലിയെന്ന് അനുസ്മരണ ദിവ്യബലിയർപ്പിച്ചു കൊണ്ട് ആർച്ച് ബിഷപ്പ് ഡിക്രൂസ് പറഞ്ഞു.അദ്ദേഹത്തിന്റെ വിശുദ്ധപദവി പ്രഖ്യാപനം എത്രയും വേഗം നടക്കുവാൻ എല്ലാവരും ഒരുമിച്ച് പ്രാർത്ഥിക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.ബംഗ്ലാദേശ് പോലുള്ള ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ മൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ മുന്നിട്ടുനിന്ന മഹനീയ വ്യക്തിത്വമായിരുന്നു ആർച്ച്ബിഷപ്പ് ഗാംഗുലിയുടേത് ക്രിസ്തീയ വിശ്വാസത്തിലെ ഉത്തമ മാതൃകയായി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന ആർച്ച് ബിഷപ്പിന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബംഗ്ലാദേശ് ക്രൈസ്തവ സമൂഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group