വൈദികന്റെ പേരിൽ വ്യാജ പോസ്റ്റ്: നിയമ നടപടിക്ക് ഒരുങ്ങി തലശ്ശേരി അതിരൂപത

തലശ്ശേരി അതിരൂപതയിലെ വൈദികനും പ്രഭാഷകനുമായ ഫാ.ടോം ഓലിക്കരോട്ടിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ നിയമനടപടിക്ക് ഒരുങ്ങി തലശ്ശേരി അതിരൂപത.

കർണാടകയിലെ വിജയം മുസ്ലീം വർഗീയതയുടെ വിജയമാണെന്നും ക്രൈസ്തവർ അരക്ഷിതരാകുമെന്ന ആമുഖത്തോടെയാണ് വൈദികന്റെ പേരിൽ വ്യാജ പോസ്റ്റ് പ്രചരിക്കുന്നത്.

പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും താൻ അത്തരത്തിൽ പറയുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും ഫാ. ടോം ഓലിക്കരോട്ട് വ്യക്തമാക്കി.

തന്നെ മനപൂർവ്വം അപകീർത്തിപ്പെടുത്തുവാനും കത്തോലിക്ക സഭയുടെയും വൈദികരുടെയും പേരുപയോഗിച്ച് സമൂഹത്തിൽ വർഗീയത പടർത്താനുമുള്ള ചിലരുടെ കുത്സിത ശ്രമമാണ് ഇതിനു പിന്നിലെന്നും ഫാ. ഓലിക്കരോട്ട് കൂട്ടിച്ചേര്‍ത്തു. ഇസ്രായേൽ വോയ്സ് എന്ന ലേബലിൽ വിവിധ ഫേസ്ബുക്ക് പേജുകളിൽ തന്റെ പേരിൽ പ്രത്യക്ഷപ്പെട്ട വ്യാജ പോസ്റ്റർ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഫാ. ടോം ഓലിക്കരോട്ട് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group