തലശ്ശേരി അതിരൂപതയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശം : അതിരൂപത നേതൃത്വം

കണ്ണൂർ: ആർച്ചു ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ അദ്ധ്യക്ഷതയിൽ ഒരു മുസ്ലീം സംഘടനയുമായി യോഗം ചേർന്ന് തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ മദ്രസ പഠനത്തിനു സൗകര്യമൊരുക്കാൻ തീരുമാനമെടുത്തു എന്ന തരത്തിലുള്ള പ്രചരണം തികച്ചും വ്യാജവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് അതിരൂപത പി.ആർ.ഒ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ പ്രസ്താവനയിൽ അറിയിച്ചു.

ദുരുദ്ദേശപരമായി വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം വ്യജവാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം ക്രൈസ്തവ സമുദായത്തിന്റെ കെട്ടുറപ്പിനെ തകർക്കുകയും മതസ്പർദ്ധ വളർത്തുകയുമാണ്. തലശ്ശേരി അതിരൂപതയുടെ പേരിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇത്തരം തെറ്റായ വാർത്തകൾ അവഗണിക്കണമെന്ന് വിശ്വാസികളോട് അതിരൂപത ആഹ്വാനം ചെയ്യുന്നതായും പിആർഒ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group