വിശുദ്ധിയുടെ ഉറവിടമാകണം കുടുംബങ്ങൾ: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ

നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങൾ അൽഫോൻസാമ്മയുടെ കുടുംബം പോലെ വിശുദ്ധിയുടെ ഉറവിടമാകണമെന്നു താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ മൂന്നാം ദിനമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കുടുംബങ്ങളുടെ മൂല്യച്യുതിയാണ്. മനുഷ്യജീവന് പോലും വിലകൽപ്പിക്കാത്ത, ജീവനെ സ്നേഹിക്കാൻ മടിക്കുന്ന കുടുംബങ്ങൾ പെരുകി വരുകയാണ്.അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ നമ്മുടെ കുടുംബ ബന്ധങ്ങളെ പരിശോധിക്കുവാനും കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ശ്രദ്ധിക്കാനുമുള്ള അവസരമാകണം ഇതെന്നു ബിഷപ്പ് ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group