വിഖ്യാത ഭൂതോച്ഛാടകൻ ഫാ. ഗബ്രിയേൽ അമോർത്തിന്റെ ജീവിതം സിനിമയാകുന്നു

വിഖ്യാത ഭൂതോച്ഛാടകൻ ഫാ. ഗബ്രിയേൽ അമോർത്തിന്റെ ജീവിതം സിനിമയാകുന്നു. ‘ദ പോപ്പ്‌സ് എക്‌സോർസിസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലർ സിനിമയിൽ ഫാ. അമോർത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുപ്രസിദ്ധ ഹോളിവുഡ് താരം റസ്സൽ ക്രോയാണ്. 2018ൽ റിലീസ് ചെയ്ത ‘ഓവർലോഡ്’ എന്ന ഹൊറർ സിനിമയിലൂടെ ശ്രദ്ധേയനായ ജൂലിയസ് അവേരിയാണ് സംവിധായകൻ.

സുപ്രസിദ്ധ നിർമ്മാണ കമ്പനിയായ ‘സ്‌ക്രീൻ ജേം’ നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം വരുന്ന സെപ്തംബറിൽ അയർലൻഡിൽ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. ഭൂതോച്ഛാടനത്തിനിടെ തനിക്കുണ്ടായ അനുഭവങ്ങളെ ആസ്പദമാക്കി ഫാ. അമോർത്ത് രചിച്ച ‘ആൻ എക്‌സോർസിസ്റ്റ് ടെൽസ് ഹിസ് സ്റ്റോറി’, ‘ആൻ എക്‌സോർസിസ്റ്റ്- മോർ സ്റ്റോറീസ്’ എന്നീ രണ്ട് ഓർമക്കുറിപ്പുകളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group