ക​ർ​ഷ​ക​ർ​ക്ക് നെല്ലുവില അടിയന്തരമായി നൽകണം: മാർ ജോസഫ് പെരുന്തോട്ടം

കോട്ടയം :നെ​ല്ല്‌ ക​ർ​ഷ​ക​ർ​ക്ക് നെ​ല്ലു​വി​ല ന​ൽ​കു​വാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടു.

മാ​മ്പു​ഴ​ക്ക​രി ക്രി​സ്സ് സെ​ന്‍റ​റി​ൽ കൂ​ടി​യ ക്രി​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മീ​റ്റി​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചുസം​സാ​രി​ക്കുകയായിരു ന്നു അദ്ദേഹം

സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ പ്ര​സ്താ​വി​ച്ചി​രി​ക്കു​ന്ന​തു പോ​ലെ നെ​ല്ലി​ന്‍റെ ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന​നു​സ​രി​ച്ചു നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല ഉ​യ​ർ​ത്തി ക്വി​ന്‍റ​ലി​ന് നാ​ലാ​യി​രം രൂ​പ​യാ​ആ​ക്കി ന​ൽ​ക​ണം. ക​ഴി​ഞ്ഞ കൃ​ഷി​യു​ടെ മു​ത​ൽ കി​ട്ടാ​നു​ള്ള ഹാ​ൻ​ഡ്‌​ലിം​ഗ് ചാ​ർ​ജ് അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് ആ​വ​ശ‍്യ​പ്പെ​ട്ടു.

ക​ള​ത്തി​ൽ​നി​ന്നു നെ​ല്ലെ​ടു​ക്കു​ന്ന​ത് മു​ത​ലു​ള്ള ചെ​ല​വു​ക​ൾ പൂ​ർ​ണ​മാ​യും സി​വി​ൽ സ​പ്ലൈ​സ് വ​ഹി​ക്ക​ണം. 2020 മു​ത​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടു​ള്ള ക​ർ​ഷ​ക​രു​ടെ ഇ​ൻ​ഷു​റ​ൻ​സ് തു​ക അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പ​മ്പി​ങ് സ​ബ്സി​ഡി കു​ടി​ശി​ക പൂ​ർ​ണ​മാ​യും ന​ൽ​ക​ണ​മെ​ന്നും മാ​ർ പെ​രു​ന്തോ​ട്ടം ആ​വ​ശ‍്യ​പ്പെ​ട്ടു.

ക്രി​സ് ന​ട​പ്പി​ൽ വ​രു​ത്തു​വാ​ൻ പോ​കു​ന്ന പ്ലാ​നു​ക​ളും പ​ദ്ധ​തി​ക​ളും പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​സ​ഫ് വാ​ണി​യ​പു​ര​യ്ക്ക​ൽ വി​ശ​ദീ​ക​രി​ച്ചു.

യോ​ഗ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ഇ​മ്മാ​നു​വേ​ൽ നെ​ല്ലു​വേ​ലി റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group