വൃക്ക രോഗികളോട് കരുണ കാണിക്കൂ.. ഫാദർ ഡേവിസ് ചിറമേലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…

വൃക്കരോഗികൾ ഇന്ന് വളരെയധികം വർദ്ധിക്കുന്ന സാഹചര്യമാണ് സമൂഹത്തിൽ നിലനിൽക്കുന്നത്, ഈ സാഹചര്യത്തിൽ ഡയലൈസറിന്റെ വില 70 രൂപയാക്കി വർദ്ധിപ്പിക്കുവാനുള്ള തീരുമാനത്തെ നിശദമായി വിമർശിച്ചുകൊണ്ട് ഫാദർ ഡേവിസ് ചിറമേൽ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ വൈറലാകുന്നു.

https://fb.watch/bZ-BQ-Zv2x/

കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽനിന്ന് മുക്തമാകുന്നതിനു മുൻപ് ഇത്തരത്തിലൊരു വിലവർദ്ധനവ് നിർധനരായ വൃക്കരോഗികൾക്കും അവരുടെ കുടുംബത്തിനും കടുത്ത പ്രഹരമായിരിക്കും നൽകുകയെന്ന് ഫാദർ പറയുന്നു.
ജി എസ് ടി കൂടാതെ 70 രൂപയിലധികം വർധിപ്പിക്കുമ്പോൾ നല്ലൊരു തുക ആയിരിക്കും രോഗികൾ നൽകേണ്ടി വരികയെന്നുo അദ്ദേഹം ചൂണ്ടിക്കാട്ടുന്നു .
അതിനാൽ ഇത്തരം ഒരു സാഹചര്യത്തിൽ മനുഷ്യത്വപരമായി ഇടപെടണമെന്നും വൃക്കരോഗികളോട് സമൂഹം കരുണ കാണിക്കണമെന്നും ഫാദർ ഡേവിസ് ചിറമേൽ ഓർമിപ്പിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group