ജനിതക ശാസ്ത്രത്തിൻ്റെ പിതാവ് ഫാ. ഗ്രിഗർ ജോൺ മെൻഡലിൻ്റെ ഇരുന്നൂറാമത് ജന്മദിനമാണ് ഇന്ന്.

    ജീവജാലങ്ങൾക്കെല്ലാം പാരമ്പര്യമായി ലഭിക്കുന്ന ചില സവിശേഷതകളുണ്ടെന്ന് ആദ്യമായി കണ്ടുപിടിച്ചത് അദ്ദേഹമാണ്. പയറു ചെടികളിൽ പരീക്ഷണം നടത്തിയായിരുന്നു ഈ കണ്ടുപിടുത്തം. സസ്യശാസ്ത്രാധ്യാപകനും അഗസ്തീനിയൻ സന്യാസസമൂഹാംഗവും കത്തോലിക്കാ വൈദികനുമായിരുന്ന മെൻഡൽ മുപ്പതിനായിരത്തോളം പയറു ചെടികൾ തൻ്റെ ആശ്രമവളപ്പിൽ അന്വേഷണത്തിൻ്റെ ഭാഗമായി വളർത്തിയിരുന്നത്രേ.

    1822 ജൂലൈ ഇരുപതിന് ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിൽ (അന്ന് ഓസ്ട്രിയൻ സാമ്രാജ്യത്തിൻ്റെ ഭാഗം) ജനിച്ച അദ്ദേഹം 1884 ജനുവരി ആറിനാണ് സ്വർഗപ്രാപ്തി നേടിയത്.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group