കാസയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള ഫാദർ സേവ്യർ ഖാൻ വട്ടായലിന്റെ വീഡിയോ വൈറലാകുന്നു ..

കാസ ഒറ്റയ്ക്കല്ല എന്നുംകേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള ഒരു പറ്റം യുവജനങ്ങൾ കാസയുടെ പിന്നിലുണ്ട് എന്നും അറിയിച്ചുകൊണ്ടുള്ള പ്രശസ്ത ധ്യാനഗുരു ഫാ. സേവ്യർഖാൻ വട്ടായലിന്റെ വീഡിയോ വൈറലാകുന്നു.

കാസയുടെ പ്രസിഡന്റ് കെവിൻ പീറ്ററിനെതിരെ വധഭീഷണിയുർത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനോടുള്ള പ്രതികരണം എന്ന നിലയിൽ പുറത്തിറക്കിയിരിക്കുന്ന വീഡിയോയിലാണ് കാസാക്ക് പിന്തുണ അറിയിച്ചുകൊണ്ട് വട്ടായിൽ അച്ചൻ രംഗത്തുവന്നിരിക്കുന്നത്.

നമ്മുടെ കേരളസമൂഹത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആരെങ്കിലും എനിക്കെതിരെ ശബ്ദിച്ചാൽ, കൊലവിളി മുഴക്കുന്നതാണോ സംസ്കാരം. അതാണോ മര്യാദ. ഒരു കാര്യം മനസ്സിലാക്കണം, കാസ ഒറ്റയ്ക്കല്ല. അരാജകത്വ അവസ്ഥകൾക്ക് അറുതി വരുത്തിയേ പറ്റൂ. ഗവൺമെന്റ് ഇക്കാര്യത്തിൽ ഇടപെട്ടേ പറ്റൂ. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ട സർക്കാരിന്റെ മൂക്കിന് താഴെ കൊലവിളി മുഴക്കുമ്പോൾ ഇവിടുത്തെ നിയമവ്യവസ്ഥ എന്തുചെയ്യുകയാണ്? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group