പെന്തക്കുസ്ത തിരുനാൾ ദിനത്തിലെ കൂട്ടക്കൊല; പ്രതികളെ അറസ്റ്റ് ചെയ്തതായി ഉന്നത ഉദ്യോഗസ്ഥർ

നൈജീരിയയിലെ സെന്റ്‌ ഫ്രാന്‍സിസ് കത്തോലിക്ക ദേവാലയത്തില്‍ പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നാല്‍പ്പതിലധികം പേരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രമെന്ന് സംശയിക്കപ്പെടുന്ന ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. അക്രമം നടന്ന്‍ ഇരുപതു ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ജൂണ്‍ 5-ലെ ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അറസ്റ്റ് ചെയ്യുമെന്ന് ‘അമോടെകുന്‍ കോര്‍പ്സ്’ എന്നറിയപ്പെടുന്ന സെക്യൂരിറ്റി നെറ്റ്വര്‍ക്ക് ഏജന്‍സിയുടെ ഒണ്‍ഡോ സംസ്ഥാന കമാണ്ടര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ആക്രമണത്തിനുപയോഗിച്ച അവസാനത്തെ വാഹനവും തങ്ങള്‍ കണ്ടെടുത്തുവെന്നും, ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, തങ്ങള്‍ കണ്ടെത്തിയ ചില പ്രധാനപ്പെട്ട കാര്യങ്ങളെ പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും അടെടുഞ്ഞി അഡെലെയെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന സൂചന നല്‍കിയ അഡെലെയെ, ഇതിന്റെ അടിവേര് ഇളക്കും വരെ തങ്ങള്‍ പോകുമെന്നും, ഈ ആക്രമണം നടത്തിയവരേയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന്‍ ഉറപ്പ് നല്‍കുകയും ചെയ്തു. കുറ്റവാളികളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നത് വരെ തങ്ങള്‍ക്ക് വിശ്രമമില്ലെന്നാണ് അഡെലെയെ പറയുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group