” ഭ്രൂണഹത്യ ചെയ്യില്ല ” എന്ന അമ്മയുടെ നിർണായക തീരുമാനം ലോകത്തിനു സമ്മാനിച്ചത് പ്രഗത്ഭനായ ഫുട്ബോൾ താരത്തെ

25 വർഷങ്ങൾക്ക് മുൻമ്പ് ഒരു അമ്മയെടുത്ത നിർണായക തീരുമാനമാണ് ഇന്ന്
ലോസ് ഏഞ്ചൽസ് റാംസ് ടീമിന് യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ ഫുട്ബോൾ ലീഗിലെ ഏറ്റവും വലിയ ടൂർണമെന്റായ സൂപ്പർ ബൗൾ എൽവിഐ ചാമ്പ്യൻഷിപ്പ് നേടുവാൻ ഇടയാക്കിയത് എന്നുപറഞ്ഞാൽ സംശയിക്കേണ്ട. ടീമിന്റെ വിജയത്തിന് നിർണായക പങ്കുവഹിച്ച മാർക്വിസ് കോപ്ലാൻഡ് ജനനത്തെ കുറിച്ചാണ് പറയുന്നത്.

ചെറുപ്പക്കാരിയായ റ്റെനീഷ, മാർക്വിസിനെ ഗർഭിണിയായിരിക്കുന്ന സമയം. അന്ന് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം റ്റെനിഷയെ അബോർഷൻ ചെയ്യാനായി നിർബന്ധിച്ചു. ഒരു അമ്മയായ തനിക്ക് ഒരിക്കലും ഗർഭത്തിലുള്ള തന്റെ കുഞ്ഞിനെ കൊല്ലാൻ കഴിയില്ലെന്ന് റ്റെനിഷ തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. ബന്ധുക്കളിൽ നിന്നുള്ള നിർബന്ധങ്ങൾ റ്റെനിഷയെ മാനസികമായി ഏറെ
തളർത്തിയിരുന്നു . ഒരു വിഷാദരോഗിയായി താൻ മാറിയേക്കുമോ എന്നുപോലും അവൾ ഭയപ്പെട്ട ദിവസങ്ങളായിരുന്നു പിന്നീട് .അങ്ങനെയിരിക്കെയാണ് ഒരു ക്രൈസ്തവ സംഘടനയുമായി റ്റെനിഷ സംസാരിക്കുന്നത്. അവരുടെ വാക്കുകൾ റ്റെനിഷയിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. അവളുടെ കയ്പ്പ് നിറഞ്ഞ നിമിഷങ്ങൾ നാളെ അനുഗ്രഹത്തിന്റെ ദിനങ്ങൾ അവൾക്ക് സമ്മാനിക്കുമെന്ന് അവർ പറഞ്ഞു. അങ്ങനെ 1997 മെയ് ഒൻപതിന് അവൾ തന്റെ മകനെ പ്രസവിച്ചു. മാർക്വിസ് കോപ്ലാൻഡ് എന്ന് അവന് പേരും നൽകി.

ഇന്ന് മാർക്വിസ് അറിയപ്പെടുന്ന ഒരു ഫുട്ബോൾ കളിക്കാരനാണ്. ഫെബ്രുവരി 13 നായിരുന്നു സിൻസിനാറ്റി ബംഗാളും ലോസ് ഏഞ്ചൽസ് റാംസും തമ്മിലുള്ള ഫുട്ബോൾ മത്സരം. ഈ മത്സരത്തിൽ ലോസ് ഏഞ്ചൽസ് റാംസ് വിജയകിരീടം ചൂടി. മാർക്വിസ് അങ്ങനെ സൂപ്പർ ബൗൾ ചാമ്പ്യനുമായി.

റ്റെനിഷ വർഷങ്ങൾക്കു മുൻപ് തനിക്ക് ഈ കുഞ്ഞിനെ വേണമെന്ന ദൃഢമായ ഒരു തീരുമാനം കൈക്കൊണ്ടില്ലായിരുന്നെങ്കിൽ ഇന്ന് മാർക്വിസ് എന്ന പ്രഗത്ഭനായ ഫുട്ബോൾ താരത്തെ ലോകത്തിനു നഷ്ടമായേനെ. ലോകത്തിന് മികച്ച സേവനങ്ങൾ കാഴ്ച വയ്ക്കാൻ സാധിക്കുന്ന എത്രയോ പേരാണ് അബോർഷൻ എന്ന കൊലക്കത്തിയിൽ ജീവനറ്റു പോയിട്ടുള്ളത് എന്ന വസ്തുത ഇതിന്റെ വെളിച്ചത്തിൽ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group