വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിനെ കുറിച്ചുള്ള സിനിമ ഉടൻ റിലീസിന്

വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിനെ കേന്ദ്രമാക്കി സ്പെയിന്‍ സ്വദേശിയായ ജോസ് മരിയ സവാല തയ്യാറാക്കുന്ന ഡോക്യുമെന്ററി ചലച്ചിത്രം ഈ വര്‍ഷം അവസാനത്തിന് മുന്‍പായി റിലീസ് ചെയ്യും. “സ്വര്‍ഗ്ഗത്തിന് കാത്തിരിക്കുവാന്‍ കഴിയില്ല” എന്ന ഡോക്യുമെന്ററി സിനിമയുടെ ഔദ്യോഗിക ഗാനം കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്തു വിട്ടിരിന്നു. വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് ഗാനത്തിന്റെ റിലീസിംഗ്. 2006-ല്‍ ലുക്കീമിയ ബാധിച്ച് വിശുദ്ധിയുടെ കീര്‍ത്തിയുമായി മരണമടഞ്ഞ ആംഗ്ലോ-ഇറ്റാലിയന്‍ കൗമാരക്കാരനായ കാര്‍ളോ അക്യൂട്ടിസിന്റെ ജീവിതത്തില്‍ പ്രധാന നാഴികക്കല്ലുകള്‍ ഭാവനയും, യഥാര്‍ത്ഥ്യവും ഇടകലര്‍ത്തിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

സ്പെയിനിലെ ഗെറ്റാഫെ രൂപതയിലെ വിശുദ്ധ ഡോമിങ്ങോ ഡെ സിലോസിന്റെ നാമധേയത്തിലുള്ള പിന്റോ ഇടകയുടെ സഹകരണത്തോടെയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഔദ്യോഗിക ഗാനം ഭാഗികമായി ചിത്രീകരിച്ചിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇടവക വികാരിയും, പാറോക്കിയല്‍ വികാറും ചിത്രീകരണത്തില്‍ പങ്കാളികളായിട്ടുണ്ട്. 2018-ല്‍ ‘ഒപ്രാസിയോണ്‍ ട്രിയുന്‍ഫോ’ എന്ന ടെലിവിഷന്‍ സംഗീത പരിപാടിയില്‍ പങ്കെടുത്തിട്ടുള്ള ലൂയിസ് മാസ് ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കാര്‍ളോയുമായി രൂപസാദൃശ്യമുള്ള പതിനഞ്ചുകാരനായ ബാലനാണ് കാര്‍ളോയായി വേഷമിട്ടിരിക്കുന്നത്. ഗാനത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group