കേരള കത്തോലിക്കാ സഭയുടെ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഡിസംബറിൽ

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തീരുമാന പ്രകാരം കേരള കത്തോലിക്കാ സഭയുടെ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെ വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിൽ നടക്കും.

കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു ഒരുക്കമായിട്ടുള്ള റിസോഴ്സ് ടീമിനുള്ള പരിശീലന കളരി മൂന്നു ദിവസങ്ങളിലായി നടത്തി. ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി നമ്മെ വിശ്വാസ ജീവിതത്തില്‍ ആഴപ്പെടാന്‍ സഹായിക്കുമെന്ന് മാര്‍ ഐറേനിയോസ് പറഞ്ഞു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group