ആദ്യ ഗോൾ യേശുവിന്; ഇക്വഡോർ താരങ്ങളുടെ ചിത്രം വൈറലാവുന്നു

ഖത്തർ: ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയ രാജ്യമായ ഖത്തറിനെതിരെ ഗോൾ നേടിയതിനു ശേഷം ദൈവത്തിന് നന്ദി അർപ്പിക്കുന്ന ഇക്വഡോർ താരങ്ങളുടെ ചിത്രം വൈറലാവുന്നു. ഇക്വഡോർ താരങ്ങൾ മുട്ടിൽ നിന്നുകൊണ്ട് ദൈവത്തിന് നന്ദി അർപ്പിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇക്വഡോർ വിജയിച്ചു.

ഇന്നലെ ലോകകപ്പിലെ ആദ്യ ഗോൾ നേട്ടത്തിന് ശേഷം ടീമംഗങ്ങൾ വൃത്തത്തിന് സമാനമായി ഒരുമിച്ചുകൂടി അവിടെ മുട്ടുകുത്തി നിന്ന് ആകാശത്തിലേക്ക് വിരൽ ചൂണ്ടി ദൈവത്തിന് നന്ദി അര്‍പ്പിക്കുകയായിരിന്നു. 2014ലെ ലോകകപ്പിൽ മെക്സിക്കോയ്ക്കെതിരെ വിജയം നേടിയതിനു ശേഷം സമാനമായ ആഘോഷം ഇക്വഡോർ നടത്തിയത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group