മത്സ്യതൊഴിലാളി സമൂഹത്തെ തീരത്തുനിന്നും ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണo: മാർ പോൾ ആന്റണി മുല്ലശ്ശേരി.

കേരളത്തിന്റെ രക്ഷാസൈന്യമായ മത്സ്യതൊഴിലാളി സമൂത്തെ തീരത്തുനിന്നും ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കൊല്ലം ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി. മത്സ്യബന്ധന തുറമുഖമായി വിഭാവനം ചെയ്ത കൊല്ലം തുറമുഖം വ്യാവസായിക തുറമുഖമെന്ന നിലയിലേക്ക് രൂപം മാറുമ്പോൾ മത്സ്യത്തൊഴിലാളികൾ തിരസ്കൃതരാക്കപ്പെടുന്ന നടപടി അംഗീകരിക്കാനാവില്ല. സുഖമമായ മത്സ്യബന്ധനത്തിന് അവർക്കു അവസരം ഉണ്ടാകണം. വിഴിഞ്ഞത്തു തിരുവനന്തപുരം അതിരൂപത ഉയർത്തുന്ന ന്യായമായ ആവശ്യങ്ങളെ അപഹസിച്ചു തള്ളുന്ന സർക്കാർ നടപടി ജനാധിപത്യ സർക്കാരുകളുടെ നടപടിയായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലയിൽ തീരദേശ വാസികളായ മത്സ്യത്തൊഴിലാളി സംഘടനകളുടെയും വിവിധ സമുദായ സംഘടനകളുടെയും രാഷ്ട്രീയ, സാംസ്‌കാരിക, പരിസ്ഥിതി, സംഘടനകളുടെയും സംയുകത വേദിയായ വിഴിഞ്ഞം ഐക്യ ധാർട്യ സമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലം കലക്ടറേറ്റിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലംവാടി സെൻ്റ് ആന്റണിസ് പള്ളിയുടെ മുന്നിൽനിന്നും ആരംഭിച്ച പ്രതിഷേധ ജാഥയോടുകൂടിയാണ് സമരം ആരംഭിച്ചത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ നൂറുകണക്കിന് സമരക്കാർ അണിനിരന്ന ജാഥ കൊല്ലം രൂപതാ വികാര ജനറൽ മോൺ. വിൻസെന്റ് മച്ചാഡോ ഫ്ലാഗ് ഓഫ് ചെയ്തു. കളക്ടറേറ്റ് പടിക്കൽ നടന്ന ധർണക്കു കൊല്ലം ജില്ലാ ധീവര സഭ പ്രസിഡണ്ട് രാജു ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അനിൽ ജോൺ ഫ്രാൻസിസ്, അഡ്വ. ഫ്രാൻസിസ് നെറ്റോ, ജെയിൻ അൻസിൽ ഫ്രാൻസിസ്, സാജിദ് ഖാലിദ്, ഷൈല K ജോൺ, പ്രൊഫ വർഗീസ്, ഫാ. ജോർജ് സെബാസ്റ്റ്യൻ, എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group