കത്തിനശിച്ച ഈജിപ്ഷ്യൻ ദൈവാലയത്തിന് സഹായവുമായി ഫുട്ബോൾ താരം

തീപിടുത്തത്തിൽ നശിച്ച ഈജിപ്തിലെ ദൈവാലയത്തിന്റെ പുനർനിർമ്മാണ ത്തിനായി 1,00,000 ഡോളറിലധികം സംഭാവന നൽകി ഫുടബോൾ കളിക്കാരൻ മുഹമ്മദ് സലാ. കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഏറ്റവും മികച്ച ആഫ്രിക്കൻ ഫുട്ബോൾ കളിക്കാരനായി അറിയപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്ട്രൈക്കറാണ് മുഹമ്മദ്

ഈജിപ്തിലെ കെയ്റോയിലെ ഇംബാബയിൽ സ്ഥിതിചെയ്യുന്ന അബു സെഫീൻ ദൈവാലയത്തിലുണ്ടായ തീപിടുത്തത്തിൽ 41 പേരാണ് കൊല്ലപ്പെട്ടത്. ഈ ദൈവാലയം പുനർനിർമ്മിക്കാനുള്ള പ്രയത്നത്തിന്റെ ഭാഗമായാണ് മുഹമ്മദ് സലാ 1,30,000 പൗണ്ട് (ഏകദേശം $ 1,55,000) സംഭാവന നൽകിയത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group