ഫുട്ബോൾ താരം ലാൻഡ്രി വെബർ വൈദികനാകാൻ ഒരുങ്ങുന്നു..

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഫുട്ബോൾ താരം ലാൻഡ്രി വെബർ വൈദികനാകാൻ ഒരുങ്ങുന്നു. തന്റെ കോളേജ് ജീവിതം അവസാനിച്ചാലുടൻ സെമിനാരിയിൽ പ്രവേശിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഫുട്ബോൾ മത്സരത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ അസാധാരണമായ ഈ പ്രഖ്യാപനം.

കായികപശ്ചാത്തലമുള്ള കുടുംബമാണ് ലാൻഡ്രിയുടേത്. അദ്ദേഹത്തിന്റെ പിതാവ്, സ്റ്റാൻ, കൻസാസ് സ്റ്റേറ്റിൽ ഫുട്ബോൾ കളിക്കാരനായിരുന്നു. കൂടാതെ മൂത്ത സഹോദരനും ഫുട്ബോൾ കളിക്കാരനാണ്.
പൗരോഹിത്യ ദൈവവിളി സ്വീകരിച്ചുകൊണ്ട് സെമിനാരിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്ന ലാൻഡ്രിക്ക് കുടുംബത്തിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. “ദൈവത്തിന് നമ്മെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. അത് നാം മാനുഷികമായി ചിന്തിക്കുന്നതു പോലെയല്ലയെന്നും ” – ലാൻഡ്രി വെബർ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group