രാജ്യത്ത് ക്രൈസ്തവർക്ക് ആരാധന പോലും നടത്താൻ കഴിയാത്ത സാഹചര്യo,.

ന്യൂഡൽഹി: മതപരിവർത്തന നിയമത്തിന്റെ മറവിൽ ഇന്ത്യയിൽ ക്രൈസ്തവർ നിരന്തര പീഡനങ്ങൾക്ക് വിധേയരാകുന്നുവെന്നും രാജ്യത്ത്ക്രൈസ്തവർക്ക് നേരെ മതപരമായ പീഡനം വർദ്ധിക്കുന്നതായി പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം, യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ്, പ്രൊട്ടക്ഷൻ ഫോർ സിവിൽ റൈറ്റ്സ് എന്നീ കൂട്ടായ്മകൾ സംയുക്തമായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പുറത്തുവിട്ടു.

വിശ്വാസജീവിതം നയിക്കാൻ പോലും ക്രൈസ്തവർക്ക് കഴിയുന്നില്ല. ദേവാലയങ്ങളിൽ പോകാനോ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനോ കഴിയാത്ത സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു

കഴിഞ്ഞ 273 ദിവസത്തിനുള്ളിൽ 305 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മതപരിവർത്തനമാരോപിച്ച് സ്ത്രീകളെയും കുട്ടികളെയും അടക്കം അറസ്റ്റ് ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. മതപരിവർത്തനം നടത്തുന്നതെന്ന് ആരോപിച്ചാണ് ചില മതവിഭാഗത്തിൽപെട്ട ആളുകൾ അക്രമം അഴിച്ചുവിടുന്നത്. യു പിയിൽ രണ്ട് കന്യാസ്ത്രീകൾക്ക് നേരെ നടന്ന അക്രമം ഇതിന് തെളിവാണ്. എന്നാൽ അക്രമികളെ പിടികൂടാനോ നിയമപരമായി ശിക്ഷിക്കാനോ പോലീസും തയ്യാറാവുന്നില്ല. ഇത് അക്രമം വർദ്ധിക്കാൻ സാഹചര്യമൊരുക്കുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group