പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവർക്ക് വേണ്ടി വാഷിംഗ്‌ടണില്‍ പ്രാര്‍ത്ഥന റാലി സംഘടിപ്പിക്കുന്നു..

വാഷിംഗ്ടൺ ഡിസി:ലോകത്ത് വിശ്വാസത്തിന്റെ പേരില്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രിസ്ത്യാനികളാണെന്ന ഓര്‍മ്മപ്പെടുത്തലുമായി പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവർക്ക് വേണ്ടി വാഷിംഗ്ടണിൽ പ്രാര്‍ത്ഥന റാലി ‘മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സ് സംഘടിപ്പിക്കുന്നു.അഫ്ഗാനിസ്ഥാനില്‍ പീഡനത്തിനിരയാകുന്ന ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുമാണ് റാലി സംഘടിപ്പിക്കുക.ക്രിസ്ത്യന്‍ വിരുദ്ധ പീഡനങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ‘ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ എന്ന സന്നദ്ധ സംഘടന സംഘടിപ്പിക്കുന്ന രണ്ടാമത് റാലിയാണ് ‘മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’.സെപ്റ്റംബര്‍ 25നാണ് റാലി നടക്കുക.വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന 34 കോടി ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വാഷിംഗ്‌ടണ്‍ ഡി.സി യില്‍ നടക്കുന്ന റാലിയില്‍ ആയിരത്തിലധികം ആളുകളാണ് പങ്കുചേരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group