ഓണത്തിന് റെക്കോര്‍ഡ് വില്പനയുമായി കണ്‍സ്യൂമര്‍ഫെഡ്. 106 കോടിയുടെ റെക്കോര്‍ഡ് വില്പനയാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തിയത്.
1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുമാണ് കണ്‍സ്യൂമര്‍ഫെഡ് നേട്ടം കൈവരിച്ചത്. 106 കോടിയുടെ വില്പന നടന്നതില്‍ 50 കോടി സബ്സിഡി സാധനങ്ങളുടെയും 56 കോടി നോണ്‍സബ്സിഡി സാധനങ്ങളുടെയുമാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ പ്രധാന പങ്ക് വഹിച്ചുവെന്നും ഓണച്ചന്തകളിലെ വന്‍തിരക്കും വില്പന വര്‍ധനവും ഇതാണ് തെളിയിക്കുന്നതെന്നും ചെയര്മാന് എം. മെഹബൂബ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group