സി​സ്റ്റ​ർ മേ​രി കൊ​ളേ​ത്ത​യു​ടെ ദൈ​വ​ദാ​സിപ്ര​ഖ്യാ​പ​ന​ത്തി​ന് ഒ​രു​ങ്ങി മ​ണി​യം​കു​ന്ന്..

സി​​​​സ്റ്റ​​​​ർ മേ​​​​രി കൊ​​​​ളേ​​​​ത്ത​​​​യു​​​​ടെ ദൈ​​​​വ​​​​ദാ​​​​സി പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നാ​​​​യി മ​​​​ണി​​​​യം​​​​കു​​​​ന്ന് എ​​​​ന്ന മ​​​​ല​​​​യോ​​​​രം ഒ​​​​രു​​​​ങ്ങു​​​​ന്നു. കൊ​​​​ളേ​​​​ത്താ​​​​മ്മ​​​​യു​​​​ടെ ക​​​​ബ​​​​റി​​​​ടം സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന പൂ​​​​ഞ്ഞാ​​​​ർ മ​​​​ണി​​​​യം​​​​കു​​​​ന്ന് തി​​​​രു​​​​ഹൃ​​​​ദ​​​​യ ഇ​​​​ട​​​​വ​​​​ക​​​​യി​​​​ലെ വി​​​​ശ്വാ​​​​സീസ​​​​മൂ​​​​ഹ​​​​വും കൊ​​​​ളേ​​​​ത്താ​​​​മ്മ ജീ​​​​വി​​​​ച്ചു മ​​​​രി​​​​ച്ച മ​​​​ണി​​​​യം​​​​കു​​​​ന്ന് ക്ലാ​​​​രി​​​​സ്റ്റ് കോ​​​​ണ്‍​വെ​​​​ന്‍റി​​​​ലെ സ​​​​ന്യാ​​​​സി​​​​നി​​​​ക​​​​ളും വ​​​​ലി​​​​യ പ്രാ​​​​ർ​​​​ഥ​​​​ന​​​​യോ​​​​ടെ​​​​യാ​​​​ണ് ദൈ​​​​വ​​​​ദാ​​​​സിപ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നാ​​​​യി ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്.

11നു ​​​​രാ​​​​വി​​​​ലെ 11ന് ​​​​മ​​​​ണി​​​​യം​​​​കു​​​​ന്ന് പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന എ​​​​ളി​​​​യ ച​​​​ട​​​​ങ്ങി​​​​ൽ പാ​​​​ലാ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് ദൈ​​​​വ​​​​ദാ​​​​സിപ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തും.​​​​

സ​​​​മ​​​​ർ​​​​പ്പ​​​​ണ ജീ​​​​വി​​​​തവ​​​​ഴി​​​​ക​​​​ളി​​​​ൽ ത​​​​നി​​​​ക്കു നേ​​​​രി​​​​ടേ​​​​ണ്ടിവ​​​​ന്ന ക​​​​ഠി​​​​ന​​​​മാ​​​​യ ഏ​​​​കാ​​​​ന്ത​​​​ത​​​​​​​​യും രോ​​​​ഗ​​​​വുമെ​​​​ല്ലാം ദൈവനിയോഗമെന്നു കരുതി യാ​​​​തൊ​​​​രു വി​​​​ഷ​​​​മ​​​​വു​​​​മി​​​​ല്ലാ​​​​തെ സു​​​​കൃ​​​​ത​​​​ങ്ങ​​​​ളാ​​​​ക്കിയ പു​​​​ണ്യ​​​​വ​​​​തി​​​​യാ​​​​യി​​​​രു​​​​ന്നു കൊ​​​​ളേ​​​​ത്താ​​​​മ്മ. 1904 മാ​​​​ർ​​​​ച്ച് മൂ​​​​ന്നി​​​​നാ​​​​ണ് സി​​​​സ്റ്റ​​​​ർ മേ​​​​രി കൊ​​​​ളേ​​​​ത്ത​​​​യു​​​​ടെ ജ​​​​ന​​​​നം. കൊ​​​​ളേ​​​​ത്താ​​​​മ്മ എ​​​​ന്ന പേ​​​​രി​​​​ലാ​​​​ണ് അ​​​​റി​​​​യ​​​​പ്പെ​​​​ട്ട​​​​ത്. വാ​​​​ക​​​​മ​​​​ല സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് സ്കൂ​​​​ൾ, ആ​​​​നി​​​​ക്കാ​​​​ട് ഹോ​​​​ളി ഫാ​​​​മി​​​​ലി സ്കൂ​​​​ൾ, മ​​​​ണി​​​​യം​​​​കു​​​​ന്ന് സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് സ്കൂ​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​ധ്യാ​​​​പ​​​​കവൃ​​​​ത്തി​​​​ക്കു ശേ​​​​ഷം 1932 ഒ​​​​ക്ടോ​​​​ബ​​​​ർ നാ​​​​ലി​​​​ന് ക്ലാ​​​​ര​​​​സ​​​​ഭ​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​യി. 1984 ഡി​​​​സം​​​​ബ​​​​ർ എ​​​​ട്ടി​​​​ന് അ​​​​ന്ത​​​​രി​​​​ച്ചു.

നി​​​​ര​​​​വ​​​​ധി​​​​ ​​ ആ​​​​ളു​​​​ക​​​​ൾ​​​​ക്കാ​​​​ണ് കൊ​​​​ളേ​​​​ത്താ​​​​മ്മ​​​​യ​​​​ടെ മാ​​​​ധ്യ​​​​സ്ഥ്യം വ​​​​ഴി അ​​​​നു​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ര​​​​ണ്ടാ​​​​ഴ്ച മുൻപ് മാത്രമാണ് ​​​​സി​​​​സ്റ്റ​​​​ർ മേ​​​​രി കൊ​​​​ളേ​​​​ത്ത​​​​യു​​​​ടെ നാ​​​​മ​​​​ക​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്ക് വ​​​​​​​​ത്തി​​​​ക്കാ​​​​ന്‍റെ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച​​​​ത്.

അ​​​​ന്നുത​​​​ന്നെ നാ​​​​മ​​​​ക​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്ക് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ടി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ ഔ​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി തു​​​​ട​​​​ക്കം കു​​​​റി​​​​ച്ചി​​​​രു​​​​ന്നു.

കൊ​​​​ളേ​​​​ത്താ​​​​മ്മ​​​​യേ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി റ​​​​വ.​​​​ഡോ.​​​​ഡൊ​​​​മി​​​​നി​​​​ക് വെ​​​​ച്ചൂ​​​​ർ, റ​​​​വ.​​​​ഡോ.​​​​ജോ​​​​സ് മു​​​​ത്ത​​​​നാ​​​​ട്ട്, സി​​​​സ്റ്റ​​​​ർ ലി​​​​യോ​​​​ബ എ​​​​ഫ്സി​​​​സി എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​നാ​​​​യി ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​തെ​​​​ന്നു മ​​​​ണി​​​​യം​​​​കു​​​​ന്ന് പ​​​​ള്ളി വി​​​​കാ​​​​രി ഫാ. ​​​​സി​​​​റി​​​​യ​​​​ക് കൊ​​​​ച്ചു​​​​കൈ​​​​പ്പെ​​​​ട്ടി​​​​യി​​​ൽ പ​​​​റ​​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group