നിർബന്ധിത മതപരിവർത്തനമാണ് നിരോധിച്ചിരിക്കുന്നത് : ഡൽഹി ഹൈക്കോടതി

മതപരിവർത്തനമല്ല നിർബന്ധിത മതപരിവർത്തനമാണ് നിരോധിച്ചിരിക്കുന്നതെന്ന് ഡൽഹി ഹൈക്കോടതി. വ്യക്തികൾക്ക് അവരവർക്ക് ഇഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കാനും ആചാരാനുഷ്ഠാനങ്ങൾ നടത്താനും ഭരണഘടനാപരമായ അവകാശമുണ്ട്. മതപരിവർത്തനം നിയമം കൊണ്ട് നിരോധിച്ചിട്ടില്ല. എന്നാൽ നിർബന്ധിത മതപരിവർത്തനം നിയമത്തിന് എതിരാണ്. ജസ്റ്റീസ് സഞ്ജയ് സച്ച്ദേവ ചൂണ്ടിക്കാട്ടി.

നിർബന്ധിത മതപരിവർത്തനം തടയാൻ കേന്ദ്രവും ഡൽഹി സർക്കാരും പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അശ്വനി ഉപാധ്യായ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് സഞ്ജയ് സച്ചിദേവയുടെ സുപ്രധാന നിരീക്ഷണം.

മതപരിവർത്തനം നിയമത്താൽ നിരോധിച്ചിട്ടില്ലെന്നും എന്നാൽ നിർബന്ധിത മതപരിവർത്തനം നിയമവിരുദ്ധമാണെ ന്നും കോടതി വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group