വ​​​ട​​​വാ​​​തൂ​​​ര്‍ ​​​സെമി​​​നാ​​​രി​​​യിലെ പൗ​​​ര​​​സ്ത്യ വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ന്‍റെ ത​​​ത്വ​​​ശാ​​​സ്ത്ര വി​​​ഭാ​​​ഗ​​​ത്തെ സ്വ​​​ത​​​ന്ത്ര ഫി​​​ലോ​​​സ​​​ഫി ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​യി ഉ​​​യ​​​ര്‍ത്തി

വ​​​ട​​​വാ​​​തൂ​​​ര്‍ സെ​​​ന്‍റ് തോ​​​മ​​​സ് അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക് സെ​​​മി​​​നാ​​​രി​​​യി​​​ലെ പൗ​​​ര​​​സ്ത്യ വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ന്‍റെ ത​​​ത്വ​​​ശാ​​​സ്ത്ര വി​​​ഭാ​​​ഗ​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ കാ​​​ര്യ​​​ങ്ങ​​​ള്‍ക്കു വേ​​​ണ്ടി​​​യു​​​ള്ള റോ​​​മി​​​ലെ കാ​​ര്യാ​​ല​​യം സ്വ​​​ത​​​ന്ത്ര ഫി​​​ലോ​​​സ​​​ഫി ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​യി ഉ​​​യ​​​ര്‍ത്തി.

പൗ​​​ര​​​സ്ത്യ വി​​​ദ്യാ​​​പീ​​​ഠം എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ ഓ​​​റി​​​യ​​​ന്‍റ​​​ൽ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് റി​​​ലീ​​​ജി​​​യ​​​സ് സ്റ്റ​​​ഡീ​​​സ് 1982ല്‍ ​​​സ്ഥാ​​​പി​​​ത​​​മാ​​​യ​​​തു മു​​​ത​​​ല്‍ ദൈ​​​വ​​​ശാ​​​സ്ത്ര ഫാ​​​ക്ക​​​ല്‍റ്റി​​​യാ​​​ണ് ഫി​​​ലോ​​​സ​​​ഫി ബി​​​രു​​​ദ​​​വും ന​​​ല്‍കി വ​​​ന്നി​​​രു​​​ന്ന​​​ത്. ഇ​​​തു​​​വ​​​രെ 3000 പേ​​​ര്‍ ഇ​​​വി​​​ടെ നി​​​ന്നും ത​​​ത്വ​​​ശാ​​​സ്ത്ര പ​​​ഠ​​​നം പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

സ്വ​​​ത​​​ന്ത്ര ഫി​​​ലോ​​​സ​​​ഫി ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​യി ഉ​​​യ​​​ര്‍ത്തു​​​ക​​​വ​​​ഴി ത​​​ത്വ​​​ശാ​​​സ്ത്ര​​​ത്തി​​​ല്‍ ബി​​​രു​​​ദം ന​​​ല്‍കാ​​​നു​​​ള്ള പൂ​​​ര്‍ണാ​​​ധി​​​കാ​​​ര​​​മാ​​​ണു പൗ​​​ര​​​സ്ത്യ വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​നു റോ​​​മി​​​ല്‍ നി​​​ന്നും ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പു​​​തി​​​യ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി​​​രി​​​ക്കു​​​ന്ന​​​ത് ഇ​​​വി​​​ടു​​​ത്തെ ത​​​ത്വ​​​ശാ​​​സ്ത്ര അ​​​ധ്യാ​​​പ​​​ക​​​നാ​​​യ​ റ​​​വ.​​​ഡോ.​​​ജോ​​​ണ്‍സ​​​ണ്‍ നീ​​​ലാ​​​നി​​​ര​​​പ്പേ​​​ലാ​​​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group