ബഫർസോൺ വിഷയത്തിൽ വനം മ​ന്ത്രി​യു​ടെ നിലപാട് സ്വാ​ഗ​താ​ർ​ഹം – മാ​ർ ജോ​സ് പു​ളി​ക്ക​ൽ

കോ​​ട്ട​​യം: ഇ​​ക്കോ സെ​​ൻ​​സി​​റ്റീ​​വ് സോ​​ണ്‍ വി​​ഷ​​യ​​ത്തി​​ൽ 2019-ലെ ​​ഒ​​രു കി​​ലോ​​മീ​​റ്റ​​ർ വ​​രെ സം​​ര​​ക്ഷി​​ത വ​​ന​​മേ​​ഖ​​ല​​യാ​​കാ​​മെ​​ന്ന മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നം പു​​നഃ​പ​​രി​​ശോ​​ധി​​ക്കാ​​മെ​​ന്ന വ​​നം മ​​ന്ത്രി​​യു​​ടെ നി​​യ​​മ​​സ​​ഭ​​യി​​ലെ പ്ര​​സ്താ​​വ​​ന സ്വാ​​ഗ​​താ​​ർ​​ഹ​​മാ​​ണെ​​ന്ന് കെ​​സി​​ബി​​സി ജ​​സ്റ്റീ​​സ് പീ​​സ് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ.

ജൂ​​ണ്‍ മൂ​​ന്നി​​ലെ സു​​പ്രിം​​കോ​​ട​​തി വി​​ധി കേ​​ര​​ള​​ത്തി​​ൽ ന​​ട​​പ്പി​​ലാ​​ക്ക​​രു​​തെ​​ന്ന് ജൂ​​ലൈ ആ​​റി​​നു കേ​​ര​​ള നി​​യ​​മ​​സ​​ഭ സം​​യു​​ക്ത പ്ര​​മേ​​യം പാ​​സാ​​ക്കി​​യെ​​ങ്കി​​ലും 2019ലെ ​​മന്ത്രി​​സ​​ഭ തീ​​രു​​മാ​​നം റ​​ദ്ദു ചെ​​യ്യാ​​തെ പ്ര​​മേ​​യം നി​​ല​​നി​​ൽ​​ക്കു​​ക​​യി​​ല്ലെ​​ന്ന് കെ​​സി​​ബി​​സി ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​രു​​ന്നു.

സു​​പ്രിം​കോ​​ട​​തി നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണം എ​​ത്ര​​യും പെ​​ട്ട​​ന്ന് ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ കൃ​​ത്യ​​മാ​​യ വി​​വ​ര ശേ​​ഖ​​ര​​ണം ന​​ട​​ത്തി സെ​​ൻ​​ട്ര​​ൽ എം​​പ​​വേ​​ർ​​ഡ് ക​​മ്മി​​റ്റി​​യെ സ​​ർ​​ക്കാ​​ർ സ​​മീ​​പി​​ക്ക​​ണ​​മെ​​ന്നും മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group