കാത്തലിക് മീഡിയ ആർമിയുടെ സ്ഥാപകരായ ഫാ. ജോസഫ് വെട്ടിക്കുഴി ചാലിന് സിറിയൻ കാത്തലിക് പാത്രിയർക്കേറ്റിന്റെ പ്രത്യേക അനുമോദനം.

കാത്തലിക് മീഡിയ ആർമി അഥവാ കാർലോ അക്യൂട്ടീസ് ആർമിക്ക് സിറിയൻ കാത്തലിക് പാത്രിയർക്കേറ്റിന്റെ പ്രത്യേക അനുമോദനം.

സിറിയൻ കാത്തലിക് പാത്രിയർക്കേറ്റിന്റെ തലവനായ പാത്രിയർക്കീസ് ഇഗ്നേഷ്യസ് യുഹാൻ യൂസഫ് മൂന്ന് യോനാൻ പിതാവ് ഇമെയിൽ സന്ദേശത്തിലൂടെയാണ് കാത്തലിക് മീഡിയ ആർമിയുടെ സ്ഥാപകരായ ഫാ. ജോസഫ് വെട്ടിക്കുഴി ചാലിനും ടീം അംഗങ്ങൾക്കും പ്രത്യേക അനുമോദനവും പിന്തുണയും അറിയിച്ചത്,

കാത്തലിക് മീഡിയ ആർമിയുടെ എല്ലാ പ്രവർത്തനങ്ങളിലും മുൻനിരയിൽ നിൽക്കുന്ന ബ്രദർ എഫ്രേം കുന്നപ്പള്ളിക്കും ഫാ ജോൺ കാണായങ്കലും ചെയ്യുന്ന പ്രവർത്തനങ്ങളെ പ്രത്യേകം ആശീർവദിച്ച അനുഗ്രഹിച്ചു കൊണ്ടാണ് പിതാവ് കത്ത് അവസാനിപ്പിച്ചത് ,

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെയും, മറ്റ് ഇതര പാത്രിയാർക്കി സ്മാരുടെയും കർദിനാളാൻമാരുടെയും പ്രത്യേക ആശീർവാദവും ആശംസകളും ഇതിനു മുൻപും ലഭിച്ച കാത്തലിക് മീഡിയ ആർമിക്ക് ടെലിഫോൺ സംഭാഷണത്തിലൂടെ തന്റെ സെക്രട്ടറി മുഖാന്തരം പാത്രിയാർക്കീസും എല്ലാ പിന്തുണയും, സഹായവും വാഗ്ദാനം ചെയ്യുന്നതായി സംഘാടകരെ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group