മദ്ധ്യ അമേരിക്കയിലെ നാല് രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

മദ്ധ്യ അമേരിക്കയിലെ നാലു രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. എൽ സാൽവദോറിന്റെ തലസ്ഥാനമായ സാൻ സാൽവദോറിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപനം. സാൻ സാൽവദോർ അതിരൂപതയുടെ സഹായമെത്രാൻ കർദ്ദിനാൾ ഗ്രെഗോറിയൊ റോസ ചാവെസ്, ഫ്രാൻസിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട്, ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു.

ഈശോസഭാ വൈദികനായ റുത്തീലിയൊ ഗ്രാന്തെ, അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്ന അല്മായർ, മനുവേൽ സൊളോർത്സനൊ, 15 വയസ്സുകാരനായിരുന്ന നെൽസൺ റുത്തീലിയൊ ലെമൂസ് , ഫ്രാൻസിസ്കൻ പ്രേഷിതവൈദികനായ കോസ്മ സ്പെസ്സോത്തെ എന്നിവരാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടത്.

1977 മാർച്ച് 12-ന് വി. യൗസേപ്പിതാവിന്റെ നോവേനയുടെ സമാപനം കുറിക്കുന്നതിന് സാൻ സാൽവദോറിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള എൽ പൈസ്നാൽ ഗ്രാമത്തിലേക്ക് തങ്ങളുടെ വാഹനത്തിൽ പോകുകയായിരുന്ന വൈദികനായ റുത്തീലിയോ ഗ്രാന്തെയും സഹപ്രവർത്തകരായിരുന്ന അല്മായർ, മനുവേൽ സൊളോർത്സനൊയും,നെൽസൺ റുത്തീലിയൊ ലെമൂസും സായുധരുടെ വെടിയേറ്റു മരിക്കുകയായിരുന്നു. എൽ സാൽവദോറിലെ
ആഭ്യന്തരകാലാപത്തിനിടയിലാണ് 1980 ൽ ഫ്രാൻസിസ്കൻ വൈദികൻ കോസ്മ സ്പെസ്സോത്തൊ വധിക്കപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group