നൈജീരിയയിൽ വീണ്ടും അക്രമണം നാല് ക്രൈസ്തവർ കൊല്ലപ്പെട്ടു

നൈജീരിയയിൽ രണ്ടു വ്യത്യസ്ത ആക്രമണങ്ങളിൽ നാല് ക്രൈസ്തവർ കൊല്ലപ്പെട്ടു.

നൈജീരിയയിലെ ബെന്യു സംസ്ഥാനത്താണ് സംഭവം. സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്ത് നടന്ന ആക്രമണത്തിൽ വേറെയും രണ്ടു പേരും കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. ബെന്യു സംസ്ഥാനത്തിലെ ലോഗോ കൌണ്ടിയിൽ, അയിലാമോ ഗ്രാമത്തിലാണ് ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയത്.

യൂണിവേഴ്സിറ്റി വിദ്യാർത്ഥി സോളമൻ ക്വാണ്ടയെയും മറ്റൊരു ക്രിസ്ത്യാനിയെയുമാണ് തീവ്രവാദികൾ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ക്രിസ്ത്യാനികൾക്ക് പുറമെ നിരവധി ക്രിസ്ത്യാനികൾക്ക് പരിക്കേൽക്കുകയും ചെയ്തു. കാലാബർ സർവകലാശാലയിലെ അവസാനവർഷ വിദ്യാർത്ഥിയായിരുന്ന ക്വാണ്ട അവധിക്ക് തന്റെ ഗ്രാമത്തിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നത്.

ഫുലാനി തീവ്രവാദികൾ ഞങ്ങളുടെ പൂർവ്വികരുടെ ഭൂമി പിടിച്ചെടുത്തു. ഞങ്ങൾക്കെതിരായ ഈ പ്രകോപനമില്ലാത്ത ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനായി ബെന്യു സംസ്ഥാനത്തെ അയിലാമോ പ്രദേശത്ത് വേഗത്തിൽ ഇടപെടാൻ ഞങ്ങൾ നൈജീരിയൻ സർക്കാരിനോട് ആവശ്യപ്പെടുന്നു, ഗ്രാമവാസികൾ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m