ഫാ. അരുള്‍ദാസിന്റെ രക്തസാക്ഷിത്വത്തിന്റെ 23-ാം വാര്‍ഷികം ആചരിച്ചു

ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ലയിലെ വിദൂര ഗ്രാമത്തില്‍ വെച്ച് ഹൈന്ദവ മതമൗലികവാദികളുടെ കരങ്ങളാല്‍ കൊല്ലപ്പെട്ട ഫാ. അരുള്‍ദാസിന്റെ രക്തസാക്ഷിത്വത്തിന്റെ 23-ാം വാര്‍ഷികം ആചരിച്ചു.

ജംബാനി വില്ലേജിലെ ബഗ്ദാഫ ഇടകവയില്‍ സംഘടിപ്പിച്ച അനുസ്മരണത്തില്‍ ബാലാസോര്‍ രൂപതയിലെ വൈദികരും സന്യസ്തരുമുള്‍പ്പെടെ മൂവായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു.

രക്തസാക്ഷികളുടെ രക്തമാണ് സഭയുടെ വിത്ത് എന്ന തെര്‍ത്തുല്യന്റെ വാക്കുകളെ അനുസ്മരിപ്പിക്കുന്നതാണ് ഇന്ന് ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്ന വിശ്വാസികളുടെ എണ്ണം സൂചിപ്പിക്കുന്നതെന്ന് കുര്‍ബന മധ്യേ നല്‍കിയ സന്ദേശത്തില്‍ കട്ടക്-ഭൂവനശ്വേര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. ജോണ്‍ ബറുവ പറഞ്ഞു. ക്രിസ്തുവിനോടൊപ്പമായിരിക്കുമ്പോള്‍ നമ്മെ ആര്‍ക്കും തോല്‍പിക്കാനാവില്ല. അതുകൊണ്ട് നമ്മുടെ വിശ്വാസം നമുക്ക് ധീരമായി ആചരിക്കുകയും പ്രഘോഷിക്കുകയും ചെയ്യാം.

അങ്ങനെയാണെങ്കില്‍ ക്രിസ്തുവാണ് യഥാര്‍ത്ഥ രക്ഷകന്‍ എന്ന് ഒരിക്കല്‍ എല്ലാവരും അറിയും; ആര്‍ച്ച് ബിഷപ് ഓര്‍മിപ്പിച്ചു. ഫാ. ദാസ് പാവപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും നേതാവായിരുന്നുവെന്നും ഒഡീഷയിലെ ജനങ്ങളിലേക്ക് ദൈവാനുഗ്രഹം കൊണ്ടുവന്ന വ്യക്തിയായിരുന്നുവെന്നും ബാലാസോറിലെ വികാരി ജനറാള്‍ ഫാ. ജാഡു മറാന്‍ഡി ആനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group