ഫാ. ബാബു ആന്റണി വടക്കേക്കര സീറോമലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി, പി ആർ ഒ

കാക്കനാട്: സീറോമലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസറും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായി വിൻ സെൻഷ്യൻ സന്യാസസമൂഹാംഗമായ ഫാ. ബാബു ആന്റണി വടക്കേക്കര നിയമിതനായി. നിലവിൽ മീഡിയ കമ്മീഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഫാ. അലക്സ് ഓണംപള്ളി ഉപരിപഠനത്തിനായി പോകുന്ന സാഹചര്യത്തിലാണ് പുതിയ സെക്രട്ടറി നിയമിതനായത്. സീറോമലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ, മീഡിയ കമ്മീഷൻ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങൾ ഒരാൾ നിർവ്വഹിക്കുന്നതാണ്കൂടുതൽ ഫലപ്രദമെന്ന പെർമനന്റ് സിനഡിന്റെ തീരുമാനപ്രകാരമാണ് ഈ നിയമനം, മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിൽ വൈസ്ചാൻസലറായി പ്രവർത്തിക്കുന്ന ഫാ. എബ്രാഹം കാവിൽ പുരയിടത്തിലാണ് കഴിഞ്ഞ മൂന്നുവർഷങ്ങളായി പി.ആർ.ഒ.യുടെ ഉത്തര വാദിത്വംകൂടി നിർവഹിച്ചിരുന്നത്.

വിൻസെൻഷ്യൻ സന്യാസസമൂഹത്തിന്റെ അങ്കമാലി മേരിമാതാ പ്രോവിൻസിലെ അംഗമായ ഫാ. ബാബു ആന്റെണി വടക്കേക്കര തലശ്ശേരി അതിരൂപതയിലെ എടത്തൊട്ടി ഇടവകാംഗമാണ്. 2003ൽ വൈദികനായി. ഇംഗ്ലീഷ് സാഹി ത്യത്തിൽ മാസ്റ്റർ ബിരുദം നേടിയിട്ടുള്ള ഫാ. വടക്കേക്കര ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദവും നേടിയിട്ടുണ്ട്. മുരിങ്ങരിലെ ഡിവൈൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറായും ഗുഡ്സ് ടി.വി.യുടെ അഡ്മിനിസ്ട്രേറ്ററായും, വചനപ്രഘോഷണമേഖലയിലും പ്രവർത്തിച്ചിട്ടുണ്ട് തൃശ്ശൂർ മേരിമാതാ മേജർ സെമിനാരിയിൽ ബൈബിൾ ദൈവശാസ്ത്രാധ്യാപകനായും വൈക്കത്തുള്ള തട്ടകം വിൻസെൻഷ്യൻ ആശ്രമത്തിൻറെ സൂപ്പീരിയറായും സേവനം ചെയ്യുമ്പോഴാണ് സഭയുടെ കേന്ദ്രകാര്യാലയ ത്തിലെ ഉത്തരവാദിത്വങ്ങൾക്കായി നിയമിക്കപ്പെടുന്നത്. ഇംഗ്ലീഷിനു പുറമേ ഹിന്ദി, തെലുങ്കു ഭാഷകളിലും പ്രാവീ ണ്യമുണ്ട്. .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group