ഫാ.ജൊവാന്നി ഫൊർണസീയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി…

വത്തിക്കാൻ സിറ്റി: നാസി ഭരണത്തിൻകീഴിൽ രക്തസാക്ഷിയായ ജൊവാന്നി ഫൊർണസീനിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.ഇന്നലെ ഇറ്റലിയിലെ ബൊളോഞ്ഞയിൽ, നടന്ന തിരുക്കർമ്മങ്ങൾക്ക് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ തലവൻ കർദ്ദിനാൾ മർച്ചേല്ലൊ സെമെറാറൊയുടെ മുഖ്യകാർമ്മികത്വo വഹിച്ചു.

വടക്കെ ഇറ്റലിയിലെ ലിത്സാനൊ ഇൻ ബെൽവെദേരെ (Lizzano in Belvedere) എന്ന സ്ഥലത്ത് 1915 ഫെബ്രുവരി 23-നായിരുന്നു ജൊവാന്നി ഫൊർണസീനിയുടെ ജനനം. ആഞ്ചെലൊ-മരിയ ഗുച്ചീനി ദമ്പതികളായിരുന്നു മാതാപിതാക്കൾ.

1942 ഒക്ടോബർ 28-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഇടവകവികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. തനിക്കു ഭരമേല്പിക്കപ്പെട്ട ഇടവകാംഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ജർമ്മൻ ഉദ്യോഗസ്ഥൻ കസാല്യ ദി കപ്രാറയിൽ വച്ച് (Casaglia di Caprara) 1944 ഒക്ടോബർ 13-ന് അദ്ദേഹത്തെ വധിക്കുകയായിരുന്നു .

1998 ഒക്ടോബർ 18-ന് അദ്ദേഹത്തിൻറെ നാമകരണ നടപടികൾക്കു തുടക്കമാകുകയും ഇക്കൊല്ലം ജനുവരി 21-ന് ഫ്രാൻസീസ് പാപ്പായുടെ അനുമതിയോടെ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം അദ്ദേഹത്തിൻറെ രക്തസാക്ഷിത്വം അംഗീകരിക്കുകയും ചെയ്തിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group