ഫാ. ജോസഫ് അറയ്ക്കൽ നിര്യാതനായി

കോതമംഗലം രൂപത വൈദികനായ ബഹു. ഫാ.ജോസഫ് അറയ്ക്കൽ നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷ 2022 ആഗസ്റ്റ് 27 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1:30 ന് തഴുവൻകുന്ന് സെന്റ് ജോർജ് പള്ളിയിൽ നടത്തപ്പെടുന്നതാണ്. മൃതദേഹം ആഗസ്റ്റ് 26 വെള്ളിയാഴ്ച വൈകിട്ട് 5.30 pm മുതൽ 9.00 pm വരെ തഴുവൻകുന്ന് പാരിഷ് ഹാളിലും തുടർന്ന് 9.00 pm മുതൽ ആഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 10:00 മണിവരെ സഹോദരപുത്രൻ അറയ്ക്കൽ ജോമോന്റെ ഭവനത്തിലും പൊതുദർശനത്തിന് വയ്ക്കുo.തുടർന്ന് ശനിയാഴ്ച രാവിലെ 10:00 മണിക്ക് മൃത സംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം ശ്രീ ജോമോന്റെ വീട്ടിൽ നിന്ന് ആരംഭിക്കുo. തുടർന്ന് 11:00 മണി മുതൽ തഴുവൻകുന്ന് സെന്റ് ജോർജ് പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതും ഉച്ചകഴിഞ്ഞ് 1.30 ന് മൃതസംസ്കാര ശുശ്രൂഷയുടെ അവസാന ഭാഗം വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നതുമാണ്. ബഹുമാനപ്പെട്ട ജോസഫ് അച്ഛന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group