ഫാ. ​ജോ​സ​ഫ് മാ​ലി​പ്പ​റ​മ്പി​ൽ പു​ര​സ്കാ​രത്തിന് ഫാ. ​ഏ​ബ്ര​ഹാം പോ​ണാ​ട്ട് അർഹനായി

ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ ലീ​​​ഗ് സ്ഥാ​​​പ​​​ക ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​ജോ​​​സ​​​ഫ് മാ​​​ലി​​​പ്പ​​​റ​​​മ്പി​​​ലി​​​ന്‍റെ സ്മരണക്കായി ​സം​​​സ്ഥാ​​​ന സ​​​മി​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗം ഫാ. ​​​ഏ​​​ബ്ര​​​ഹാം പോ​​​ണാ​​​ട്ട് അ​​​ർ​​​ഹ​​​നാ​​​യി.

തി​​​രു​​​വ​​​ല്ല ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പും മി​​​ഷ​​​ൻ​​​ ലീ​​​ഗ് സം​​​സ്ഥാ​​​ന ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യു​​​മാ​​​യ തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സാ​​​ണ് അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

സം​​​ഘ​​​ട​​​ന​​​യു​​​ടെ ശാ​​​ഖാ​​​ത​​​ലം മു​​​ത​​​ൽ ഭാ​​​ര​​​വാ​​​ഹി​​​യും വൈ​​​ദി​​​ക​​​നാ​​​യ​​​തു​​​മു​​​ത​​​ൽ ശാ​​​ഖ, മേ​​​ഖ​​​ല, രൂ​​​പ​​​ത, സം​​​സ്ഥാ​​​ന​​​ത​​​ലം വ​​​രെ ഡ​​​യ​​​റ​​​ക്‌​​​ട​​​റാ​​​യും മി​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും ഫാ.​​​ഏ​​​ബ്ര​​​ഹാം പോ​​​ണാ​​​ട്ട് സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​പ്പോ​​​ഴും ശാ​​​ഖാ ഡ​​​യ​​​റ​​​ക്‌​​​ട​​​റാ​​​യി സേ​​​വ​​​നം ചെ​​​യ്യു​​​ന്നു.

വി​​കാ​​രി ജ​​ന​​റാ​​ൾ തു​​ട​​ങ്ങി ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത കേ​​​ന്ദ്ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ൽ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മേ​​​റ്റെ​​​ടു​​​ത്ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

സ​​​ഭ​​​യും സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ത്തി​​​യ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ പ്രേ​​​ഷി​​​ത, ദൈ​​​വ​​​വി​​​ളി, ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​ക്കു​​​റി അ​​​വാ​​​ർ​​​ഡി​​​ന് പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി പ്ലാ​​​ശേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​ഷി​​​ജു ഐ​​​ക്ക​​​ര​​​ക്കാ​​​നാ​​​യി​​​ൽ, വൈ​​​സ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ സി​​​സ്റ്റ​​​ർ ലി​​​സ്നി എസ്ഡി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി​​​ന്‍റോ ത​​​കി​​​ടി​​​യേ​​​ൽ, ജ​​​ന​​​റ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ അ​​​രു​​​ൺ ജോ​​​സ് പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​തു​​​ല്യ ജോ​​​സ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ക​​​മ്മി​​​റ്റി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വി​​​നെ നി​​​ർ​​​ണ്ണയി​​​ച്ച​​​ത്. ഡി​​സം​​ബ​​ർ മൂ​​ന്നി​​നു പാ​​ലാ​​യി​​ൽ ന​​ട​​ക്കു​​ന്ന മി​​ഷ​​ൻ​​ലീ​​ഗ് പ്ലാ​​റ്റി​​നം ജൂ​​ബി​​ലി സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​വാ​​ർ​​ഡ് നൽകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group