ഫാ. മാത്യു വട്ടമറ്റത്തിന് ആശംസ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ..

കൊച്ചി :ക്ലരീഷ്യൻ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മലയാളി വൈദികന്‍ ഫാ. മാത്യു വട്ടമറ്റത്തിന് ആശംസകളറിയിച്ച് ഫ്രാന്‍സിസ് പാപ്പ. മിഷ്ണറിമാർ എന്ന നിലയിൽ എല്ലാവരോടും, പ്രത്യേകിച്ച് പാവപ്പെട്ടവരോട് സുവിശേഷം അറിയിക്കാനും, അനേകരെ ശുശ്രൂഷിക്കാനും പരിശുദ്ധാത്മാവ് നിങ്ങളോടൊപ്പം ഉണ്ടാകട്ടെയെന്നും പാപ്പ ആശംസിച്ചു.ക്ലരീഷ്യൻ സമൂഹത്തിന്റെ ഇത്രയും നാളത്തെ പ്രേക്ഷിത പ്രവർത്തനങ്ങൾക്കും സമർപ്പിതജീവിതത്തിനും നന്ദി അറിയിച്ച പാപ്പ, പരിശുദ്ധാത്മാവിന്റെ മഹനീയമായ പ്രവർത്തിയാൽ നയിക്കട്ടെയെന്നുംആശംസിച്ചു. തനിക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. 2015 മുതൽ ക്ലരീഷ്യൻ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സേവനമനുഷ്‌ഠിച്ചുവരുന്ന ഫാ. മാത്യു വട്ടമറ്റം കഴിഞ്ഞ സെപ്റ്റംബർ 5-നാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group