ഫാ.തിയോഫിലസ് പാണ്ടിപ്പിള്ളിയെ ദൈവദാസപദവിലേക്ക്‌ ഉയർത്തി

ഫാ.തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ കബറിടം സ്ഥിതി ചെയ്യുന്ന മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് പള്ളിയില്‍ നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി മുഖ്യ കാര്‍മികത്വം വഹിച്ചു.

വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് എമിരിത്തുസ് ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍ വിശുദ്ധരുടെ നാമകരണത്തിനുള്ള തിരുസംഘത്തിന്റെ ലത്തീനിലുള്ള ബൂള വായിച്ച് ദൈവദാസ പദവി പ്രഖ്യാപനം നടത്തി.കോട്ടപ്പുറം രൂപത ചാന്‍സലര്‍ റവ.ഡോ ബെന്നി വാഴക്കുട്ടത്തില്‍ ബൂളയുടെ മലയാള പരിഭാഷ വായിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍ ദൈവദാസന്റെ ഛായ ചിത്രം അനാച്ഛാദനം ചെയ്തു.നാമകരണ നടപടികളുടെ നൈയാമിക പ്രാദേശിക സഭാധികാരിയായ ബിഷപ്പ് ഡോ.കാരിക്കശ്ശേരി ദൈവദാസ പദവിയുമായി ബന്ധപ്പെട്ട ലഘുവായ വിശദീകരണ പ്രസംഗം നടത്തി. മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ.ജോസ് കോട്ടപ്പുറം സ്വാഗതവും കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. ഡോ. ആന്റണി കുരിശിങ്കല്‍ നന്ദിയും അപ്പിച്ചു. കോട്ടപ്പുറം രൂപതയിലെയും വരാപ്പുഴ അതിരൂപതയിലെയും വിവിധ സന്ന്യാസ സമൂഹങ്ങളിലെയും നിരവധി വൈദീകര്‍ സഹകാര്‍മികരായി തിരുകര്‍മ്മങ്ങളില്‍ സന്യസ്തരുള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group