ആത്മീയ ജീവിതത്തിന്‍റെ കണ്ണാടി സ്നേഹമാണ്: ഫ്രാൻസിസ് മാർപാപ്പ..

വത്തിക്കാൻ സിറ്റി: ആത്മീയ ജീവിതത്തിന് അടിസ്ഥാനം സ്നേഹമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ ഗ്ളാസ്ഗോവിൽ സംഘടിപ്പിക്കുന്ന 26മത് സമ്മേളനത്തിന്‍റെ ഒരുക്കമായി വത്തിക്കാനില്‍ നടന്ന സമ്മേളനത്തിൽ മതനേതാക്കളേയും ശാസ്ത്രജ്ഞരേയും മറ്റു പ്രതിനിധികളേയും അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രജ്ഞരും മതനേതാക്കളും ഒരുമിച്ച് പരസ്പരം ആഴമായ സംവാദത്തിനുള്ള ആഗ്രഹമാണ് ഈ സമ്മേളനം തെളിയിക്കുന്നതെന്ന് പറഞ്ഞ പാപ്പാ പരസ്പര ആശ്രയത്വത്തിനും പങ്കുവയ്ക്കലിനുമുള്ള തുറവും, സ്നേഹത്തിന്‍റെ ചലനാത്മകതയും ബഹുമാനത്തിനുള്ള ആഹ്വാനവുമായിരിക്കണം നമ്മുടെ പരിചിന്തനത്തിന്‍റെ അടിസ്ഥാനമെന്നും വിശദീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group