ലോക സമുദ്ര ദിനത്തിൽ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് മാർപാപ്പാ…

വത്തിക്കാൻ സിറ്റി: സമുദ്രദിനം” ആഘോഷിക്കുന്നത്തിന്റെ ഭാഗമായി കടലുമായി ബന്ധപ്പെട്ട ജോലിചെയ്യുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ.
ഇപ്പോഴത്തെ മഹാമാരിയുടെ സമയത്ത് പ്രത്യേകമായി ഉണ്ടാകുന്ന ദുരിതങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെയും സേവനം നമുക്ക് ഉപകാരപ്പെട്ടിട്ടുണ്ടെന് മാർപാപ്പാ എഴുതി. നിരവധി ത്യാഗങ്ങൾ സഹിച്ചാണ്, അവർ ഭക്ഷണസാമഗ്രികളും,പ്രാഥമികആവശ്യങ്ങൾക്കുവേണ്ടിയുള്ള മറ്റു പല വസ്തുക്കളും ലഭ്യമാക്കിയതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ലോക സമുദ്ര ദിനം (#WorldMaritimeDay) എന്ന ഹാഷ്‌ടാഗോടുകൂടി സെപ്റ്റംബർ മുപ്പതാം തീയതി ട്വിറ്ററിൽ എഴുതിയ സന്ദേശത്തിലാണ് കടലുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിക്കാൻ മാർപാപ്പാ എല്ലാവരെയും ക്ഷണിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group