ചെണ്ടമേളവും വാദ്യഘോഷവുമായി തീരനിവാസികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രാൻസിസ്കൻ വൈദികർ

കേരള സർക്കാർ മത്സ്യതൊഴിലാളികളോട് കാണിക്കുന്ന അവഗണനയിലും വിഴിഞ്ഞം തുറമുഖ നിർമാണം മൂലം സംഭവിച്ച തീരശോഷണത്തിന്റെ ഫലമായി വീടും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്ന തീരദേശമക്കളുടെ സമരത്തിന് പിന്തുണയും ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഫ്രാൻസിസ്കൻ സഭാ വൈദികർ.

ചെണ്ടമേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് സമരപ്പന്തലിലേക്ക് കപ്പുച്ചൻ വൈദികർ പ്രതിഷേധവുമായി എത്തിയത്.

കടൽകയറ്റം, കടലെടുക്കുന്ന കിടപ്പാടങ്ങൾ, തൊഴിൽനഷ്ടം, മത്സ്യലഭ്യതയിൽ വന്ന കുറവ് തുടങ്ങിയവ വൻ ഭീഷണി ഉയർത്തുന്നതിനിടയിലാണു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അശാസ്ത്രീയ നിർമാണം ഭീഷണിയായി തീരദേശവാസികളുടെ ഇടയിൽ ഉയരുന്നത്. തീരജനതയുടെ നിലനിൽപ്പിനും അതിജീവനത്തിനുമായുള്ള പോരാട്ടത്തിൽ എല്ലാവിധ പിന്തുണയും കടലിന്റെ മക്കൾക്ക് നൽകുന്നതായി ഫ്രാൻസിസ്കൻ വൈദികർ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group