കന്യാസ്ത്രീയുടെ പേരില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച് തട്ടിപ്പ്

വയനാട്: കത്തോലിക്കാ കന്യാസ്ത്രീയുടെ പേരില്‍ വ്യാജ സിം കാര്‍ഡും ആധാര്‍ കാര്‍ഡുമുപയോഗിച്ച് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ആശുപത്രിയുടെ ബാങ്ക് അകൗണ്ടില്‍ നിന്നും പത്ത് ലക്ഷത്തിലേറെ രൂപ തട്ടി എടുത്തതായി പരാതി. ആശുപത്രിയുടെ കാത്തലിക് സിറിയന്‍ ബാങ്കിലെ രണ്ടു അക്കൗണ്ടുകളില്‍ നിന്നും കൊല്‍ക്കൊത്തയിലെ ഷാരൂഖ് എന്ന പേരിലേക്കാണ് തുക കൈമാറിയിരിക്കുന്നത്. ആശുപത്രിയിലെ അക്കൗണ്ടിങ് ചുമതലയുള്ള സിസ്റ്ററുടെ പേരില്‍ മറ്റൊരു ഫോട്ടോ ഉപയോഗിച്ചെടുത്ത വ്യാജ ആധാര്‍ കാര്‍ഡുപയോഗിച്ചാണ് തട്ടിപ്പു നടത്തിയിരിക്കുന്നത്.

ഡിസംബര്‍ മൂന്നിന് ഒരു രോഗിയില്‍ നിന്നും ലഭിച്ച ബില്ലിന്റെ വിവരങ്ങള്‍ അറിയാന്‍ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതോടെയാണ് വന്‍ തട്ടിപ്പിനെക്കുറിച്ചു ആശുപത്രി അധികൃതര്‍ക്ക് സൂചന ലഭിച്ചത്. അക്കൗണ്ടില്‍ നിന്നും രണ്ടു തവണയായി ആറുലക്ഷത്തി എൺപത്തി മൂവായിരം രൂപ പിന്‍വലിക്കപെട്ടതായാണ് കണ്ടെത്തിയത്. തുടര്‍ന്ന് കാത്തലിക് ബാങ്ക് അധികൃതരുമായി ആശുപതി ബന്ധപ്പെടുകയായിരുന്നു.വിശദമായ പരിശോധനയില്‍ ആശുപത്രിയുടെ മറ്റൊരു അക്കൗണ്ടില്‍ നിന്നും നാലുലക്ഷം രൂപകൂടി ഇത്തരത്തില്‍ തട്ടിയെടുക്കപെട്ടതായി കണ്ടെത്തുകയായിരുന്നു.ഇത് സംബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനിലും വയനാട് സൈബര്‍ സെല്ലിലും പരാതി നല്കിയിരിക്കുകയാണെന്നു ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ അനിസ് എബ്രഹാം പറഞ്ഞു.

അതേസമയം തട്ടിപ്പു സംബന്ധിച്ച് ബാങ്ക് അധികൃതരില്‍ നിന്നും വ്യക്തമായ വിവരങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group