ഉക്രേനിയൻ തടവുകാരെ മോചിപ്പിക്കുക : അഭ്യർത്ഥന ആവർത്തിച്ച് പരിശുദ്ധ സിംഹാസനം

ഉക്രേനിയൻ തടവുകാരെ മോചിപ്പിക്കാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പരോളിൻ.

സ്വിറ്റ്സർലൻഡിൽ നടന്ന ഉക്രേനിയൻ സമാധാന സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തോടെയും സർഗാത്മകതയോടെയും സംഘർഷം അവസാനിപ്പിക്കാനുള്ള വഴികൾ തേടുന്നത് തുടരണമെന്ന് അഭ്യർത്ഥിച്ച കർദ്ദിനാൾ പരിശുദ്ധ പിതാവിന്റെ സമാധാനത്തിനായി നിരവധി തവണ ആഹ്വാനം അനുസ്മരിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m