മ​​​ത​​​വി​​​കാ​​​ര​​​ങ്ങ​​​ളെ മു​​​റി​​​പ്പെ​​​ടു​​​ത്തു​​​ന്ന ആ​​​വി​​​ഷ്‌​​​കാ​​​ര സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ പ്രോത്സാഹിപ്പിക്കരുത് :കെഎ​ല്‍സിഎ

കൊച്ചി : മ​​​ത​​​വി​​​കാ​​​ര​​​ങ്ങ​​​ളെ മു​​​റി​​​പ്പെ​​​ടു​​​ത്തു​​​ന്ന ആ​​​വി​​​ഷ്‌​​​കാ​​​ര സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​തി​​​രി​​​ക്കു​​​വാൻ ഭ​​​ര​​​ണ​​​കൂ​​​ട​​​വും ക​​​ലാ​​​സ​​​മൂ​​​ഹ​​​വും ​​​​​​ ജാഗ്രത പാലിക്കണമെന്ന് കേ​​​ര​​​ള ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന സ​​​മി​​​തി.

‘ക​​​ക്കു​​​ക​​​ളി’ എ​​​ന്ന നാ​​​ട​​​കം ക്രൈ​​​സ്ത​​​വ​​ സ​​​മൂ​​​ഹ​​​ത്തെ മു​​​റി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണെ​​​ന്ന് അ​​​ത് ഒ​​​രി​​​ക്ക​​​ലെ​​​ങ്കി​​​ലും ക​​​ണ്ട ഏ​​​തൊ​​​രുവ​​​നും ബോ​​​ധ്യ​​​പ്പെ​​​ടും. ചെ​​​റു​​​ക​​​ഥ​​​യെ ആ​​​ധാ​​​ര​​​മാ​​​ക്കി നാ​​​ട​​​കം ര​​​ചി​​​ച്ചു​​വെ​​ന്ന് പ​​​റ​​​യു​​​മ്പോ​​​ഴും ക​​​ഥ​​​യി​​​ലി​​​ല്ലാ​​​ത്ത ചി​​​ല രം​​​ഗ​​​ങ്ങ​​​ള്‍ നാ​​​ട​​​ക​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ​​​തു പ​​​രി​​​ശോ​​​ധി​​​ക്ക​​​പ്പെ​​​ട​​​ണം.

ത​​​ല​​​ശേ​​​രി ബ്ര​​​ണ്ണ​​​ന്‍ കോ​​​ള​​​ജി​​​ലെ പോ​​​സ്റ്റ​​​ര്‍ വി​​​വാ​​​ദ​​​വും ഗു​​​രു​​​വാ​​​യൂ​​​ര്‍ ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ച ക​​​ക്കു​​​ക​​​ളി നാ​​​ട​​​ക​​​ം പോ​​ലു​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ളും ഭാ​​​വി​​​യി​​​ല്‍ തു​​​ട​​​രാ​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​ന് ക്രൈ​​​സ്ത​​​വ​​​ര്‍ ജാ​​​ഗ്ര​​​ത​​​യോ​​​ടെ പ്ര​​​വ​​​ര്‍​ത്തി​​​ക്ക​​ണം. വി​​​ശ്വാ​​​സി​​​ക​​​ളെ മു​​​റി​​​വേ​​​ല്‍​പ്പി​​​ക്കു​​​ന്ന ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ളെ ത​​​ള്ളി​​​പ്പ​​​റ​​​യാ​​​ന്‍ മ​​​ത​​​വി​​​ശ്വാ​​​സി​​​ക​​​ളാ​​​യ രാ​​​ഷ്ട്രീ​​​യ​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ത​​യാ​​​റാ​​​ക​​​ണ​​മെ​​ന്നും കെ​​​എ​​​ല്‍​സി​​​എ സം​​​സ്ഥാ​​​ന സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group