ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണം ന്യായീകരിക്കാന്‍ കഴിയില്ല : ശിവസേന നേതാവ്.

ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിരുന്ന ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണം ന്യായീകരിക്കാനാവില്ലന്ന് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്.
ആരോഗ്യ പ്രശ്‌നങ്ങളുള്ള ഒരു വയോധികനെ ഭയക്കുന്ന സര്‍ക്കാര്‍ ഏകാധിപത്യ സ്വഭാവമുള്ളതും ദുര്‍ബലമായ മനോനിലയുള്ളതുമാണെന്നും റാവത്ത് വിമര്‍ശിച്ചു. ഫാ. സ്വാമിയുടെ കാര്യത്തില്‍ സംഭവിച്ചത് സ്വാതന്ത്ര്യത്തിന് മേലുള്ള ഗൂഢാലോചനയാണ്ന്നും കശ്മീരിലെ വിഘടനവാദികളെക്കാള്‍ അപകടകാരികളാണ് മാവോവാദികളും നക്‌സലുകളും എങ്കിലും ഫാ.സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണം ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്ന ഒന്നല്ലന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് സഞ്ജയ് റാവത്ത്
കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം ഉന്നയിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group