നൈജീരിയയിൽ ഫുലാനികൾ ക്രൈസ്തവ വേട്ട തുടരുന്നു

നൈജീരിയയിൽ വീണ്ടും ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമം ശക്തമാകുന്നു. 8 ക്രൈസ്തവരെയാണ് കഴിഞ്ഞ ദിവസം ഫുലാനി തീവ്രവാദികൾ കൊന്നത്.ക്വാൾ ജില്ലയിലെ ചിങ്കെ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം ഫുലാനികൾ നടത്തിയ ആക്രമണത്തിലാണ് 8 ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തത്.ഗ്രാമത്തിലെ ക്രൈസ്തവ ഭവനങ്ങളും ഫുലാനികൾ അഗ്നിക്കിരയാക്കി.

“നൈജീരിയയിൽ ക്രൈസ്തവരെ ആക്രമിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. മിയാംഗോ, ക്വാൾ പ്രദേശങ്ങൾ ആക്രമിച്ച ശേഷം അവർ കഗോറോ പ്രദേശങ്ങളിലേക്ക് പോകാനാണ് പദ്ധതിയിടുന്നത്. കർത്താവായ ദൈവം നമുക്കു വേണ്ടി പോരാടാനായി പ്രാർത്ഥിക്കുക. നമ്മുടെ വിജയം ദൈവത്തിന്റെ കൈകളിലാണ്” ചിങ്കെ ഗ്രാമവാസി പറഞ്ഞു. ആക്രമണ സാധ്യതയെക്കുറിച്ച് സർക്കാരിനെ അറിയിച്ചിരുന്നുവെങ്കിലും അവർ നടപടി ഒന്നും സ്വീകരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group